ഹൈകോടതിയുടെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന് .കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടു യോജിക്കാനാവില്ല.പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം .ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്.പൂരം അതിന്റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതിയുടെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്
