ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുണ്. റേഷന്‍ കാര്‍ഡിന് പരമാവധി പത്തു കിലോ അരി അരിവണ്ടിയില്നിന്ന് ലഭിക്കും. മന്ത്രി പറഞ്ഞു.
മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവന്‍കോണം കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ സന്തോഷ്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ വ്യക്തമായത്. ഈ കേസിലും മലയിന്‍കീഴ് സ്വദേശി സന്തോഷിനെ അറസ്റ്റു ചെയ്യും.
ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത. ഇടി മിന്നലും ഉണ്ടാകാം. വടക്കന്‍ തമിഴ്നാട് തീരത്തിനു മുകളിലുള്ള ചക്രവാതചുഴിയാണു കാരണം.
ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു കല്ലിയൂര്‍ മുരുക്കറത്തല നന്ദ ഭവനില്‍ രതീഷിനെ (40) നേമം പോലീസ് അറസ്റ്റു ചെയ്തു.
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ സ്ഫോടക വസ്തുക്കളില്‍ ചിലത് സാധാരണ നിലയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്നവയല്ലെന്ന് എന്‍ഐഎ. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍നിന്നാണ് അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്നു. ശ്വാസകോശത്തെ ബാധിക്കുന്ന മലിന കണികകളുടെ തോത് അനുവദനീയമായതിന്റെ എട്ടിരട്ടിയാണിത്.
ട്വിറ്റര്‍ വെരിഫൈഡ് പ്രൊഫൈലുകളില്‍നിന്ന് മാസം എട്ടു ഡോളര്‍ വരിസംഖ്യ ഈടാക്കും. ട്വിറ്റര്‍ ബ്ലൂ സേവനങ്ങള്‍ക്ക് പണമടച്ചവര്‍ക്ക് ട്വിറ്റര്‍ സേര്‍ച്ചില്‍ പ്രാമുഖ്യം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പില്‍ വനിതാ സംഘത്തെ നയിച്ച അമേരിക്കക്കാരിക്ക് 20 വര്‍ഷം തടവുശിക്ഷ. കാന്‍സസില്‍ നിന്നുള്ള 42 കാരിയായ ആലിസണ് ഫ്ളൂക്ക് എക്രെനാണ് ശിക്ഷിക്കപ്പെട്ടത്. എട്ടു വര്‍ഷത്തിനിടെ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണു കുറ്റം.