നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴകത്തിലെ ഇതിഹാസ പ്രസിദ്ധമായ കാവേരിപുരം പട്ടണത്തില്‍ നിന്ന് രാജകോപവും മറ്റും കാരണം നാടുവിട്ട് പഴയ വേണാട്ടിലെ ഇരണിയലിലേക്ക് (ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍) കുടിയേറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതമായ ഒരു ചെട്ടിയാര്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ രണ്ടു തലമുറകളുടെ ചരിത്രമാണ് ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നത്. 1967 മാര്‍ച്ചില്‍ തന്റെ 28-ാം വയസില്‍ നീല പത്മനാഭന് എഴുതിത്തീര്‍ത്ത തലമുറകള്‍ അദ്ദേഹത്തിന്റെ ഓസ്റ്റര്പീസ് എന്ന് കരുതുന്നതില്‍ തെറ്റില്ല. ആധുനിക ഭാരതീയ സാഹിത്വങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 10 നോവലുകളില്‍ ഒന്നായി തലമുറകളെ തെരഞ്ഞെടുത്ത കാ നാ സുബ്രഹ്മണ്യത്തിന്റെ നിഗമനം അസ്ഥാനത്തായിരുന്നില്ലെന്ന് ഈ കൃതി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ‘തലമുറകള്‍’. നീല പത്മനാഭന്. സൈന്‍ ബുക്സ്. വില 342 രൂപ.
തലമുറകള്‍
