തമ്പാനൂർ റെയിൽവേ പാഴ്സൽ ഓഫീസിന് മുന്നിലുള്ള നടപ്പാതയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിർമ്മിച്ചതാണെങ്കിൽ അത് ഒഴിപ്പിക്കുന്നതിന് നിയമാനുസരണം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ആറാഴ്ചക്കുള്ളിൽ നഗരസഭാ സെക്രട്ടറി നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. അപകടം കൂടാതെ സഞ്ചരിക്കാൻ നിർമ്മിച്ച നടപ്പാത കൈയേറി കെ.എസ്.ആർ.ടി.സി. ഓഫീസ് നിർമ്മിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
തമ്പാനൂർ കെ.എസ്.ആർ.ടി.സി. ഓഫീസ്, നഗരസഭയുടെ സ്ഥലം അതിക്രമിച്ച് കയറി നിർമ്മിച്ചതാണെങ്കിൽ അത് ഒഴിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
