തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി . ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും , പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. അതോടൊപ്പം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആന്റണി രാജുവാണെന്നും ഇന്നലെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
തോമസ് കെ തോമസിനെതിരായ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
