ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ ‘മിഹോസ്’ അവതരിപ്പിച്ചു. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ (എന്‍എംസി) ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 100 കി.മീ വരെ യാത്ര ചെയ്യാം. സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്‌സ് മോഡ്, ആന്റിതെഫ്റ്റ് റീജനറേറ്റീവ് ബ്രേക്കിങ്, ജിയോഫെന്‍സിങ്, കീലെസ് ഓപ്പറേഷന്‍, റിമോട്ട് ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1500 വാട്ട് മോട്ടോര്‍, 95 എന്‍എം ടോര്‍ക്ക്, 70 കി.മീ ടോപ് സ്പീഡിലാണ് ഇത് എത്തുന്നത്. മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നാലു നിറഭേദങ്ങളില്‍ ലഭിക്കും. കമ്പനിയുടെ അറുനൂറിലേറെ വരുന്ന എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും മിഹോസിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലുടനീളം എക്‌സ്-ഷോറൂം വില 1,49,000 രൂപയാണ്.