കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. 34 വയസ്സായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്തിരുന്നത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.
കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു
