മാത്യു കുഴൽനാടൻ വിജിലൻസിന് മുന്നിൽ ഹാജരായി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും, രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമമെങ്കിൽ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ ഭൂമിക്ക് ആധാരത്തിൽ കാണിച്ചിരിക്കുന്ന വില 1.92 കോടിയാണ് എന്നാൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 3.5 കോടിയാണ് വില കാണിച്ചത് ഈ വില വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ പരാതി നൽകിയത്.
മാത്യു കുഴൽനാടൻ വിജിലൻസിന് മുന്നിൽ ഹാജരായി
