റീബ പോളിന്റെ കവിതകളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പുതിയ ഒരു കാവ്യഭാഷയ്ക്കായുള്ള ശ്രമമാണ്. ആ ഭാഷയില്‍ തനി നാടന്‍ പദങ്ങ ളുണ്ട്, കാവ്യാത്മകമായ പ്രയോഗങ്ങളുണ്ട്, പുതിയ ഉപമകളും രൂപക ങ്ങളുമുണ്ട്, ചിലപ്പോള്‍ ഇംഗ്ലീഷ് വാക്കുകളും കവിതകളുടെ വരികള്‍ പോലും ഉണ്ട് -മായാ ആന്ജെലുവിന്റെ ‘സ്റ്റില്‍ വി റൈസ്’ പോലെ. ഈ ലോകത്തില്‍ മനുഷ്യര്‍ എന്ന പോലെ വൃക്ഷങ്ങളും സംസാരിക്കുന്നു. അനുഭവം എന്നാല്‍ മനുഷ്യനുമാത്രം ഉണ്ടാകുന്നതല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്. ഇങ്ങനെ അനുഭവങ്ങളുടെ പല മാനങ്ങളും ആവിഷ്കരിക്കു ന്നവയാണ് ഈ രചനകള്‍. മരങ്ങള്‍ മിണ്ടിക്കൊണ്ട ഇരിക്കട്ടെ.- സച്ചിദാനന്ദന്. ‘മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍’. റീബ പോള്‍. ഗ്രീന്‍ ബുക്സ്. വില 102 രൂപ.
മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍
