മഹാത്മ അയ്യങ്കാളിയുടെ 161- ആം ജയന്തി ആഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതിൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രാകൃത കാലത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണ്.ആ പോരാട്ട വഴിയിലെ ഉജ്ജ്വല നക്ഷത്രമാണ് മഹാത്മാ അയ്യങ്കാളിയെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ അയ്യങ്കാളി ദിനം ആചരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
മഹാത്മ അയ്യങ്കാളിയുടെ 161- ആം ജയന്തി ആഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിച്ചു
