മദ്യത്തിനു വില കൂട്ടിയതിനു പിന്നില്‍ വന്‍അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിറ്റുവരവു നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികള്‍ സിപിഎമ്മുമായി ഒത്തുകളിച്ച് നികുതി ഒഴിവാക്കി. നികുതി ഒഴിവാക്കിയായതിന്റെ നേട്ടം വൻകിട മദ്യ നിർമ്മാതാക്കൾക്കാണ് . വർഷങ്ങളായി തീരുമാനമാകാതെ കിടന്ന ഫയലിൽ ഇപ്പോൾ തീരുമാനമായത് ഈ ഒത്തുകളിയുടെ ഭാഗമാണ് .ടി പി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. മദ്യത്തിന് വില കൂടിയ ഈ തീരുമാനം പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മദ്യക്കമ്പനികള്‍ സിപിഎമ്മുമായി ഒത്തുകളിച്ചു,വില കൂട്ടി ;രമേശ് ചെന്നിത്തല.
