സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 59 വയസായിരുന്നു. വഞ്ചിയൂരിൽ ഫ്ലാറ്റിൽ ഭാര്യയുമായാണ് താമസിച്ചിരുന്നത്. ഇന്നലെ നാട്ടിൽ പോയ ഭാര്യ വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതിനെതുടർന്ന് പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.
സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു.
