ജീവിതശൈലിയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ വരെ മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിയുക, തിളക്കം നഷ്ടപ്പെടുക, അറ്റം പിളര്‍ന്ന് പോകുക ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. പക്ഷേ ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്ന് മാത്രം. മുടിയുടെ വളര്‍ച്ചയ്ക്ക് ഡയറ്റില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നറിയാം. മുടി വളരാന്‍ യോഗര്‍ട്ട് നല്ലതാണ്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സും പ്രോട്ടീനും മുടി വളരാനും അവയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. പച്ച ചീരയില്‍ ധാരാളം വൈറ്റാമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നു. ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങളാലും സമ്പുഷ്ടമാണ് ചീര. മുടികൊഴിച്ചില്‍ ഉള്ളവര്‍ ഡയറ്റില്‍ ഇലക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് കുറയ്ക്കാനാവും. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ്, ആന്റിഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ ബെറീസില്‍ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറീസില്‍ ആണ് ഏറ്റവും കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് കറന്റ്, റെഡ് റാസ്ബെറി, റെഡ് കറന്റ്, നെല്ലിക്ക, എന്നിവയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്. നട്സില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ്, ബയോട്ടിന്‍, സിങ്ക് എന്നിവ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും, ആരോഗ്യം നിലനിര്‍ത്താനും ഏറെ സഹായകരമാണ്. മുടികൊഴിച്ചിലിനുള്ള പരിഹാരം കൂടിയാണ് ചീയാ സീഡ്സ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഓമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. അവക്കാഡോ അടങ്ങിയിട്ടുള്ള ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും ബയോട്ടിനും മുടിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹയകരമാണ് പ്രോട്ടീന്‍. സസ്യാഹാരികള്‍ പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവര്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കും.
ജീവിതശൈലിയിലെ മാറ്റങ്ങളും മുടികൊഴിച്ചിലിന് കാരണമാകും
