മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാർ എന്നതിനുപകരം, അഡ്വ. അരുൺകുമാർ സി എ എന്നാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദ്ദേശ പത്രികയിൽ ആവശ്യപ്പെട്ട രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാൽ ബാലറ്റ് യൂണിറ്റിൽ പേര് തിരുത്തി നൽകണം എന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകി.
വോട്ടിങ് മെഷീനിൽ ഇടത് സ്ഥാനാർഥിയുടെ പേര് മാറ്റി നൽകി എന്ന് ആരോപിച്ച് പരാതി
