ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന് സിംഗിനെതിരെ നടപടിയെടുക്കാന്‍ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ‘അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല. ഒന്‍പതാം തീയതിക്കുള്ളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കും. കർഷക സമരത്തിന് സമാനമായ രീതിയിലായിരിക്കും ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സമരമെന്നും’ കര്‍ഷക സംഘടനാ നേതാക്കള്‍ ഖാപ് പഞ്ചായത്തിനൊടുവില്‍ വ്യക്തമാക്കി. ഈ മാസം ഒമ്പതാം തീയതിക്കുള്ളിൽ താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തിലുണ്ട്.
ബ്രിജ് ഭൂഷന് സിംഗിനെതിരെ നടപടിയെടുക്കാന്‍ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍
