നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള് ഫെഡറേഷന്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി.4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും.
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള് ഫെഡറേഷന്
