കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വര്‍ഷ കാലയളവിലെ സംഭവവികാസങ്ങള്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം ‘ദി കൊമ്രേഡി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ കോഴിക്കോട് വച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ദി കൊമ്രേഡില്‍ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പി.എം. തോമസ് […]
ബൊലേറോയുടെ പുതുക്കിയ പതിപ്പുമായി മഹീന്ദ്ര
ബൊലേറോയുടേയും ബൊലേറോ നിയോയുടേയും പുതുക്കിയ പതിപ്പുമായി മഹീന്ദ്ര. ബൊലേറോയുടെ വില 7.99 ലക്ഷം രൂപ മുതലും ബൊലേറോ നിയോയുടെ വില 8.49 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഏറെ മാറ്റങ്ങളുമായിട്ടാണ് ഇരുവാഹനങ്ങളും വിപണിയിലെത്തിയിരിക്കുന്നത്. നാല് മോഡലുകളിലായി ബൊലേറോയും ബൊലേറോ നിയോയും എത്തുന്നത്. ബൊലേറോ ബി4 (7.99 ലക്ഷം രൂപ), ബി6 (8.69 ലക്ഷം രൂപ), ബി6 (ഒ) (9.09 ലക്ഷം രൂപ), ബി 8 (9.69 ലക്ഷം രൂപ). ബൊലേറോ നിയോ എന്‍4 (8.49 ലക്ഷം രൂപ), […]
നാഗമാണിക്യം ഗജമുത്ത് വെള്ളിമൂങ്ങ
മനുഷ്യഗണത്തിന് തീരാക്കൗതുകമാണ് എന്നും വന്യജീവികള്‍. സ്വന്തം പരിമിതികള്‍ക്കും ദൗര്‍ബ്ബല്യങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ വന്യജീവികളിലുണ്ടെന്ന മനുഷ്യഭാവനയുടെ പേരില്‍ കാലങ്ങളായി ഇവര്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലെങ്കിലും നാഗമാണിക്യത്തിനും ഗജമുത്തിനും ലില്ലിപ്പുട്ടിനുമൊക്കെ പിന്നാലെ ഭാഗ്യാന്വേഷികള്‍ ദുരാഗ്രഹത്തോടെ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. കെട്ടുകഥകളും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളുംകൊണ്ട് നിറംപിടിപ്പിച്ച വന്യജീവിക്കള്ളക്കടത്തിന്റെ അറിയപ്പെടാത്ത വഴികളിലൂടെ ഒരു വനംവകുപ്പുദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണപരമ്പരകളുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ സമാഹരിക്കുകയാണ് ഈ പുസ്തകത്തില്‍. ഒരു വനപാലകന്റെ ഉദ്വേഗജനകമായ സര്‍വീസോര്‍മ്മകള്‍. ‘നാഗമാണിക്യം… ഗജമുത്ത്… വെള്ളിമൂങ്ങ… വനംകള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍’. ജെ.ആര്‍ അനി.മാതൃഭൂമി. വില 161 രൂപ.
രാത്രിയില്‍ ചോറ് ഒഴിവാക്കേണ്ടതില്ല!
ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുമ്പോള്‍ അത് കൊഴുപ്പായി വയറ്റില്‍ അടിഞ്ഞു കൂടാം, ഇതാണ് കുടവയറിന് കാരണമാകുന്നത്. ഇനി ചോറ് മുഴുവനായി ഡയറ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് വെച്ചാലും കുടവയര്‍ കുറയണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന് ഊര്‍ജ്ജ ലഭ്യതയ്ക്ക് ഇത് പ്രധാനമാണ്. കലോറി അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉണ്ടെങ്കില്‍ അമിതവണ്ണം കുറയണമെന്നില്ല. അതുകൊണ്ട് ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. തവിടോട് കൂടിയ അരി അല്ലെങ്കില്‍ കുത്തരി കഴിക്കുന്നതാണ് […]
പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം. തെറ്റിനെതിരെ കടുത്ത നടപടിയെടുക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി എ റഹീം എംപി
മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി എ റഹീം എംപി. മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന രോഗമാണെന്നാന്നും ഇപ്പോഴത് സുപ്രീം കോടതിയും ശരിവച്ചെന്ന് റഹീം പരിഹസിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയതായിരുന്നു കുഴൽനാടനെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 6,11 തീയതികളിൽ
ബിഹാറില്‍ നവംബർ 6,11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ നവംബർ 14 നാണ്. വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇനിയും സമീപിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നിയമസഭയിൽ ദേവസ്വം മന്ത്രിയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾ അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി
നിയമസഭയിൽ ദേവസ്വം മന്ത്രിയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾ അപലപനീയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രിയെ കള്ളൻ എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും യാതൊരു തെളിവിൻ്റെയും അടിസ്ഥാനമില്ലാതെയാണ് പ്രതിപക്ഷ അംഗങ്ങൾ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചത്, ഇത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മഗിരിക്കെതിരെ പോലീസിൽ പരാതി
ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 14 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നൗഷാദ് സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ചാരിറ്റബിൾ സൊസൈറ്റിക്കെതിരെ പോലീസിൽ പരാതി നൽകി. മുൻപ് കൊടുത്ത പരാതി ബ്രഹ്മഗിരി സിഇഒ ആയിരുന്ന സുനിൽകുമാർ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു എന്ന് നൗഷാദ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സിഇഒ പരാതി പിൻവലിപ്പിച്ചതെന്നും നൗഷാദ് പറഞ്ഞു.
2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി
2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക.
