അധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയോട് വളരെ അടുപ്പമുള്ള അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് 20 കോടി രൂപ ഇന്നലെ കണ്ടെടുത്തിരുന്നു. രണ്ടു ദിവസമായി ചാറ്റര്‍ജിയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. കെപിസിസിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ശിബിരം കോഴിക്കോട്ട് ആരംഭിച്ചു. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, […]
പ്രഭാത വാര്‍ത്തകള്‍
അപര്‍ണ ബാലമുരളി മികച്ച നടി. ബിജു മേനോന്‍ സഹനടന്‍. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍. അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെയാണ് അപര്‍ണ മികച്ച നടിയായത്. ‘അയ്യപ്പനും കോശിയു’മാണ് ബിജു മേനോനെ മികച്ച സഹനടനാക്കിയത്. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന്‍ സച്ചി മികച്ച സംവിധായകന്‍. മികച്ച സംഘട്ടനത്തിനു മാഫിയ ശശി അടക്കം നാല് അവര്‍ഡുകള്‍ അയ്യപ്പനും കോശിയും നേടി. ‘തനാജി’യിലെ അഭിനയത്തിന് അജയ് […]
സായാഹ്ന വാര്‍ത്തകള്‍
സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 92.71 ശതമാനം വിജയം. 98.83 ശതമാനം പേരെ വിജയിപ്പിച്ച് തിരുവനന്തപുരം മേഖലയാണ് മുന്നില്‍. പത്താം ക്ലാസില്‍ 94.40 ശതമാനം വിജയം. 99.68 ശതമാനമാണു തിരുവനന്തപുരം മേഖലയുടെ വിജയം. പ്ലസ് വണ്‍ പ്രവേശനത്തിനു മാര്‍ക്കു രേഖപ്പെടുത്താനുള്ള അവസാന തീയതി ഹൈക്കോടതി ഇന്നുവരെ നീട്ടിയിരിക്കേയാണ് പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) […]
