Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തു. 64 ശതമാനം വോട്ടു നേടിയാണ് വിജയം. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മു നേടിയത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയ്ക്കു കിട്ടിയത് 3.70 ലക്ഷം വോട്ടുമൂല്യം. കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് 7.02 ലക്ഷം വോട്ടുമൂല്യം കിട്ടിയിരുന്നു. ദ്രൗപതി മുര്‍മുവിനു പ്രതിപക്ഷത്തുനിന്ന് വോട്ടു ചോര്‍ച്ച. കേരളത്തിലെ ഒരു എംഎല്‍എ അടക്കം പ്രതിപക്ഷത്തെ 17 എംപിമാരും 104 എംഎല്‍എമാരും ദ്രൗപതി മുര്‍മുവിനു വോട്ടു ചെയ്തു. 4025 എംഎല്‍എമാരും 771 […]