സായാഹ്ന വാര്‍ത്തകള്‍
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്കു നല്‍കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയത്. ഈ മാസം ആറിനാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്. സ്വര്‍ണ്ണക്കടത്തു കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷം. കേസ് അട്ടിമറിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് […]
പ്രഭാത വാര്‍ത്തകള്‍
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, വി.എം. സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുക്കണം. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തണം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലാണ് തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ഉത്തരവിട്ടത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തു. കെ റെയിലില്‍ വിവരങ്ങള്‍ നല്‍കാത്തത് റെയില്‍വേയാണെന്ന് കേരളം. റെയില്‍വേ ഭൂമി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ റെയില്‍വേ നല്‍കുന്നില്ലെന്നാണ് […]
