Posted inലേറ്റസ്റ്റ്

ഗുജറാത്തിൽ മച്ചു നദിയിലെ അപകടസ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ അവസാന ദിനമായ ഇന്ന് ദുരന്തത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്നവരേയും അദ്ദേഹം നേരിൽ കണ്ടേക്കും. ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു.90ലധികം ആളുകൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ. അറിയിച്ചു. നൂറ്റാണ്ടുകളോളം പഴക്കമുള്ള പാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്.ഗാന്ധിനഗറിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ […]

Posted inലേറ്റസ്റ്റ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചു; പ്രതിഷേധിച്ച് യുവജന സംഘടനകൾ

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപത് വയസാക്കി ഏകീകരിച്ച ഉത്തരവിൽ കടുത്ത പ്രതിഷേധവുമായി സിപിഐയുടെ യുവജന സംഘടന എഐവൈഎഫ്. തൊഴിൽ രഹിതരായ  ആയിരക്കണക്കിന്  ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തിൽ പ്രതിഷേധമറിയിച്ചു. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത് അറുപത് വയസാക്കിയത്.അതേസമയം, മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം […]

Posted inലേറ്റസ്റ്റ്

ഉമ്മൻചാണ്ടിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എണ്‍പതാം പിറന്നാളിനു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാര്‍ത്ഥം ജര്‍മനിയിലേക്കു പോകാനിരിക്കേ ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയെ ഷാളണിയിക്കുകയും ചെയ്തു. വിമാനമാർഗ്ഗം തിരുവന്തപുരത്തുനിന്നും വന്നാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്. കൊച്ചിയിൽ മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിച്ചത് .ചികിത്സയ്ക്കായ്  […]

Posted inലേറ്റസ്റ്റ്

പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്കാരം

എം.ടി വാസുദേവന്‍ നായര്‍ക്കു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരം നേടി. ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരങ്ങളാണു പ്രഖ്യാപിച്ചത്. വിവിധ മേഖലകളിലെ സമഗ്ര […]

Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 1, ചൊവ്വ

  ◾ഇന്ന് നവംബര്‍ ഒന്ന് ചൊവ്വാഴ്ച, കേരളപ്പിറവി ദിനം. ◾ഡെയ്ലി ന്യൂസ് ലൈവ് കേരളപ്പിറവി ദിനമായ ഇന്നുമുതല്‍ കൂടുതല്‍ ലൈവാകുന്നു. തല്‍സമയ വാര്‍ത്തകള്‍ ബ്രേക്കിംഗ് ന്യൂസ് അപ്ഡേറ്റ്സായി ഡെയ്ലി ന്യൂസ് ലൈവ് വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓരോ മണിക്കൂറിലും പുതിയ ടെക്സ്റ്റ് വാര്‍ത്തകള്‍. പുതിയ പംക്തികളും ആരംഭിച്ചു. നൊസ്റ്റാള്‍ജിയ, വിനോദം, ആരോഗ്യം, ഓട്ടോമോട്ടീവ്, ബിസിനസ്, ടെക്‌നോളജി, പുസ്തകങ്ങള്‍ എന്നിവയാണു പുതിയ പംക്തികള്‍. https://dailynewslive.in/ ◾അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. വെള്ള, നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോഗ്രാം അരി […]

Posted inശുഭദിനം

Shubadhinam – 500

സേവ് ദ ചില്‍ഡ്രന്‍ എന്ന എന്‍ ജി ഒ യില്‍ പ്രോഗ്രാം ഓഫീസറായ മന്‍സൂര്‍ അലി അബ്ദുള്ളയുടെ കഥ The story of Mansoor Ali Abdullah, Program Officer at Save the Children NGO

Posted inബിസിനസ്സ്

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഗൗതം അദാനി

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ വീണ്ടും പിന്തള്ളി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ അദാനി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഓഹരികള്‍ രണ്ടാഴ്ച തുടര്‍ച്ചയായി കുതിച്ചുയരുകയും വാള്‍സ്ട്രീറ്റ് ഓഹരികളെ മറികടക്കുകയും ചെയ്തതോടെ അദാനിയുടെ സമ്പത്തും വര്‍ധിച്ചു. ഇതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയത്. തിങ്കളാഴ്ച അദാനിയുടെ സമ്പത്തില്‍ 314 ദശലക്ഷം ഡോളറിന്റെ വര്‍ധനവുണ്ടായി. ഇതോടെ അദാനിയുടെ മൊത്തം സമ്പത്ത് 131.9 ബില്യന്‍ ഡോളറായി ഉയരുകയായിരുന്നു. 223.8 ബില്യന്‍ ഡോളര്‍ സമ്പത്തുമായി […]

Posted inബിസിനസ്സ്

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ 14 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ കഴിഞ്ഞമാസം കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ആഗസ്റ്റിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകളില്‍ വളര്‍ച്ച 0.7 ശതമാനം. 77,267 കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകളാണ് സെപ്തംബറില്‍ കടകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റില്‍ വാങ്ങല്‍ച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലുകളും സെപ്തംബറില്‍ നടന്നു. ആഗസ്റ്റില്‍ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് മൂല്യം 1.22 ലക്ഷം കോടി […]

Posted inവിനോദം

ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം

ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം. ദോഹയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ആല്‍ബം പ്രകാശനം ചെയ്തത്. സുപ്രീം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ഫുട്‌ബോളിനെ പ്രാണനായി കരുതുന്ന മലപ്പുറവും അവിടുത്തെ സെവന്‍സ് ഫുട്‌ബോളിനെയും കുറിച്ചാണ് ആല്‍ബം. ലോകകപ്പിന് മത്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് ഈ നാല് മിനിട്ടുള്ള ആല്‍ബം. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് ഈണം […]

Posted inവിനോദം

ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’ 2024 ജനുവരിയില്‍

ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ 2024 ജനുവരി 25ന് റിലീസ് ചെയ്യും. അടുത്ത വര്‍ഷം സെപ്തംബറില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക. അനില്‍ കപൂറും പ്രധാന കഥാപാത്രമായി എത്തുന്നു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും എയര്‍ഫോഴ്‌സ് പൈലറ്റുമാരായാണ് അഭിനയിക്കുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് നിര്‍മാണം.