പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല. ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. പാറശാല […]
ഒക്ടോബര്‍ 31, തിങ്കള്‍
◾പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല. ◾ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. ◾പാറശാല […]
പിന്‍ പാനലില്‍ റോളക്സ് ഡേടോണ വാച്ചോടുകൂടിയ ഐഫോണ്‍ 14 പ്രോ
ആഡംബര ഐഫോണുകളും ആക്സസറികളും നിര്‍മിക്കുന്നതിന് പേരുകേട്ട കാവിയാര്‍ ബ്രാന്‍ഡിന്റെ പുതിയ ഐഫോണ്‍ 14 പ്രോ പുറത്തിറങ്ങി. പിന്‍ പാനലില്‍ വിലകൂടിയ റോളക്സ് ഡേടോണ വാച്ചോടുകൂടിയ ഐഫോണ്‍ 14 പ്രോയാണ് അവതരിപ്പിച്ചത്. 133,670 ഡോളര്‍ (1.1 കോടിയിലധികം രൂപ) ആണ് ഇതിന്റെ വില. ഇത്തരത്തിലുള്ള മൂന്ന് ലിമിറ്റഡ് എഡിഷന്‍ ഐഫോണ്‍ 14 പ്രോ മോഡലുകള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഗോള്‍ഡന്‍ റോളക്‌സ് ഡേടോണ വാച്ചാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 18കെ ഗോള്‍ഡ് ഡാഷ്ബോര്‍ഡ് ഡയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.44, പൗണ്ട് – 95.37, യൂറോ – 81.82, സ്വിസ് ഫ്രാങ്ക് – 82.41, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.73, കുവൈത്ത് ദിനാര്‍ -266.20, ഒമാനി റിയാല്‍ – 214.12, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.42.
കണ്ണിന്റെ കാഴ്ചശക്തിക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍
കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന് സഹായകമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷണങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാകം ചെയ്തോ പച്ചയ്ക്കോ ഒക്കെ മുട്ട കഴിക്കാവുന്നതാണ്. സാലഡ്, ജ്യൂസ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് കാരറ്റ്. കാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റ […]
അരങ്ങുകാലത്തിന്റെ രേഖാപുസ്തകം ‘നാട്യഗൃഹം’
അരനൂറ്റാണ്ടിന് അരികെത്തിയ അരങ്ങുകാലത്തിന്റെ രേഖാപുസ്തകമാണിത്. സര്‍ഗാനുഭവങ്ങളുടെ പ്രകാശരേണുക്കള്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതത്തിന്റെയും ശമിക്കാത്ത സൗഹൃദചേര്‍ച്ചകളുടേയും ഏടുകള്‍ വീണ്ടെടുക്കുകയാണ് നടനും അധ്യാപകനുമായ പ്രൊഫ. അലിയാര്‍. ‘നാട്യഗൃഹം’. മനോരമ ബുക്‌സ്. വില 313 രൂപ.
ബ്രേക്ക് തകരാര്‍; മാരുതി സുസുക്കി മൂന്ന് മോഡലുകള്‍ തിരിച്ചുവിളിച്ചു
റിയര്‍ ബ്രേക്ക് അസംബ്ലിയിലെ തകരാര്‍ ചില സാങ്കേതിക തകരാറുകള്‍ മൂലം മാരുതി സുസുക്കി ഇന്ത്യ അതിന്റെ മൂന്ന് മോഡലുകളായ വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്‌നിസ് എന്നിവയുടെ 9,925 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. റിയര്‍ ബ്രേക്ക് അസംബ്ലിയിലെ തകരാര്‍ പരിഹരിക്കുന്നതിനായിട്ടാണ് നടപടി. 2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് ഈ അപകട ഭീഷണി നേരിടുന്നത്. റിയര്‍ ബ്രേക്ക് അസംബ്ലിയുടെ ചില ഭാഗങ്ങളിലെ ഒരു തകരാര്‍ മൂലം ഇത് ഒരു പ്രത്യേക സാഹചര്യത്തില്‍ പൊട്ടുകയും ഒരു […]
ചാമ്പ്യന്‍ മലയാളത്തിലേക്ക്; അതിഥി വേഷത്തില്‍ സണ്ണി ലിയോണും
അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഷാഹുരാജ് ഷിന്‍ഡെയുടെ അവസാന കന്നട ചിത്രമായ ചാമ്പ്യന്‍ മലയാളത്തിലേക്ക്. സച്ചിന്‍ ധന്‍പാലും അദിതി പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്. ഒരു ഗാന രംഗത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് സച്ചിന്റെയും അദിതിയുടെയും കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്പോര്‍ട്സ് ആണ് പശ്ചാത്തലമെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ട്. ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമന്‍, പ്രദീപ് […]
അമല പോള്‍ നായികയായ ‘ഭൂമി എന്ന സുത്തുതേ’ ട്രെയിലര്‍
അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭൂമി എന്ന സുത്തുതേ’യുടെ ട്രെയിലര്‍ പുറത്ത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്. ഒരു ദിവസം തന്നെ വീണ്ടും റിപ്പീറ്റ് ആയി കൊണ്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രാഹുല്‍ വിജയിയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അദ്ദേഹം രാം വിഘ്‌നേഷും ചേര്‍ന്നാണ്. ടി ജി വിശ്വ പ്രസാദ്, പവന്‍ കുമാര്‍, […]
ഒരിടവേളയ്ക്കുശേഷം ഐ.പി.ഒ മഴ
ഒരിടവേളയ്ക്കുശേഷം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് എത്തുന്നത് നാല് കമ്പനികള്‍. സമാഹരണലക്ഷ്യം ആകെ 4,500 കോടി രൂപയും. മേദാന്ത ബ്രാന്‍ഡില്‍ ആശുപത്രി ശൃംഖലകളുള്ള ഗ്‌ളോബല്‍ ഹെല്‍ത്തിന്റെ ഐ.പി.ഒ മൂന്നുമുതല്‍ ഏഴുവരെയാണ്. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവില ഓഹരി ഉടമകളുടെ 5.07 കോടി ഓഹരികളുമാണ് കമ്പനി വിറ്റഴിക്കുന്നത്. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പന ഉള്‍പ്പെടെ മൊത്തം 1,104 കോടി രൂപയുടെ സമാഹരണത്തിനാണ് ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ഒരുങ്ങുന്നത് ബംഗളൂരു കേന്ദ്രമായുള്ള ഡി.സി.എക്സ് […]
