ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ പ്രമിയം എംപിവിയാണ് കിയ കാരന്‍സ്. അടുത്തിടെ വലിയ തോതില്‍ ആവശ്യക്കാരെത്താന്‍ ആരംഭിച്ചതോടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ വാഹനത്തിനു വില വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാഹനം വിപണിയില്‍ അവതരിപ്പിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് വിലയില്‍ പരിഷ്‌കരണം ഉണ്ടാകാന്‍ പോകുന്നത്. വാഹനത്തിന്റെ കുറഞ്ഞ വകഭേദമായ 1.5 പെട്രോള്‍ പ്രീമിയം മാനുവല്‍ മോഡലിന് 8.99 ലക്ഷം രൂപയാണ് വില. 1.4 പെട്രോള്‍ ഡിസിടി ലക്ഷ്വറി പ്ലസ്, 1.5 […]
രമേഷ് പിഷാരടിയുടെ ‘ചിരി പുരണ്ട ജീവിതങ്ങള്‍’.
‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍… വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍…’. സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍. മുഴുവന്‍ സത്യമല്ല, കള്ളവുമല്ല. ‘ചിരി പുരണ്ട ജീവിതങ്ങള്‍’. മാതൃഭൂമി ബുക്‌സ്. വില […]
ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നത്. ഓരോ മുന്‍ഗണനാ വിഭാഗത്തിലും പൊതുജനാരോഗ്യത്തില്‍ ഫംഗല്‍ അണുബാധകള്‍ ഉണ്ടാക്കുന്ന സ്വാധീനവും അവ മരുന്നുകളോട് കൈവരിക്കുന്ന പ്രതിരോധശേഷിയും വിലയിരുത്തിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്’ എന്ന പട്ടിക തയ്യാറാക്കിയത്. ലോകമെമ്പാടും ആശുപത്രികളില്‍ രോഗപകര്‍ച്ചക്ക് കാരണമായിട്ടുള്ള […]
ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തി
ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്‍തികരമാണ്. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്. തുടർന്ന് രാവിലെ എസ് പി ഓഫീസിലെത്തിച്ച് അറസ്റ്റും തുടർ നടപടികളും നടത്താനിരിക്കെയാണ് ശുചി മുറിയിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത്. സുരക്ഷാപരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ പോലീസുകാർ സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത് എന്ന് പറയപ്പെടുന്നു. […]
കോൺഗ്രസിന് ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ
സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.കോൺഗ്രസിന് ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് ഖർഗെ വ്യക്തമാക്കി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പി യുടെ ഇടപെടലിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു. ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം. സാങ്കല്പിക ഭരണാധികാരിയായ ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു […]
ഗവർണ്ണർക്കെതിരേ രാഷ്ട്രപതിക്ക് പരാതി
സാങ്കല്പിക ഭരണാധികാരിയായ ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദൾ (എൽ ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രാഷ്ട്രപതിക്ക് പരാതി നൽകി. കേരളം ഹൗസിൽ മലയാള മാധ്യമ പ്രതിനിധികളെ ഉൾപ്പെടുത്താതെ പത്ര സമ്മേളനം നടത്തിയതും സംസ്ഥാന സർക്കാരിനെ നിരന്തരമായി വിമർശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതുംഗവർണ്ണർ പദവിക്ക് നിരക്കാത്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ പ്രതിനിധിയായ വ്യക്തി ഇങ്ങനെ പ്രവർത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ഗവര്‍ണറും […]
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മലയാളിയായിരിക്കും: ജാനകിയമ്മ
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മലയാളിയായിരിക്കും : ജാനകിയമ്മ എം.ജി. ശ്രീകുമാര്‍ ജാനകിയമ്മയെ കുറിച്ചും ജാനകിയമ്മ മലയാളത്തിലെ പാട്ടുകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പറയുന്നു. I was a Malayali in my last life: Janakiamma M.G. Sreekumar talks about Janakiamma, Janakiamma songs in Malayalam and her experiences.
എം.ജി. ശ്രീകുമാറിന്റെ ഓമനത്തിങ്കള്‍കിടാവേ
നൊസ്റ്റാള്‍ജിയ മാസിക 2009ല്‍ നടത്തിയ മാതൃവന്ദനം എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനവും എം.ജി. ശ്രീകുമാറിന്റെ ഓമനത്തിങ്കള്‍ കിടാവേ എന്ന അവതരണ ഗാനവും Inauguration of Mathruvandanam program conducted by Nostalgia Magazine in 2009 and M.G. Sreekumar’s presentation song Omanathingal Kitave
ഹൈക്കോടതിയിൽ അഭിഭാഷക സമരം
ഹൈക്കോടതിയില്‍ അഭിഭാഷക സമരം. കോടതി നടപടികള്‍ ബഹിഷ്‌കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കേസുകളെല്ലാം മാറ്റിവച്ചു. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ കേസില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. […]
ഗുജറാത്തിലെ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 142
ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല. പാറശാല […]
