Posted inബിസിനസ്സ്

കനത്തമാന്ദ്യം നേരിട്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണി

ഈ വര്‍ഷം ജൂലായ്-സെപ്തംബര്‍ പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി നേരിട്ടത് കനത്തമാന്ദ്യം. 9.7 ശതമാനം നഷ്ടവുമായി 30.19 കോടി ഫോണുകളാണ് കഴിഞ്ഞപാദത്തില്‍ വിറ്റഴിഞ്ഞതെന്ന് ഗവേഷണസ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വളര്‍ച്ച കുറിച്ച ഏകകമ്പനി ആപ്പിളാണ്. 1.6 ശതമാനം വളര്‍ച്ചയുമായി 5.19 കോടി ഫോണുകള്‍ ആപ്പിള്‍ വിറ്റഴിച്ചു. സാംസംഗ് 7.8 ശതമാനം, ഷവോമി 8.6 ശതമാനം, വിവോ 22.1 ശതമാനം, ഒപ്പോ 22.3 ശതമാനം എന്നിങ്ങനെ മറ്റ് പ്രമുഖ കമ്പനികളെല്ലാം കുറിച്ചത് നഷ്ടം. വില്പന കുറഞ്ഞെങ്കിലും വിപണിവിഹിതത്തില്‍ […]

Posted inബിസിനസ്സ്

റെക്കോര്‍ഡ് ഭേദിച്ച് യൂറോപ്പിലെ വിലക്കയറ്റം

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രകൃതി വാതകത്തിന്റെയും, വൈദ്യുതിയുടെയും വില കുതിച്ചുയര്‍ന്നതോടെ യൂറോപ്പിലെ വിലക്കയറ്റം റെക്കോര്‍ഡ് ഭേദിച്ചു. യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെ വിലക്കയറ്റം ഒക്ടോബറില്‍ 10.7 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലെ വിലയക്കയറ്റം 9.9 ശതമാനമായിരുന്നു. യൂറോപ്പിന്റെ ചെലവിടല്‍ ശേഷി കുറഞ്ഞതോടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനിയില്‍ നാണയപ്പെരുപ്പം 32 വര്‍ഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരമായ 11.9 ശതമാനം. ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം സെപ്തംബറില്‍ 7.3 ശതമാനമാണ്. 32 […]

Posted inലേറ്റസ്റ്റ്

ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു.

ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന ജംഷീദ് ജെ. ഇറാനി  അന്തരിച്ചു. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 2007 ൽ ജംഷീദ് ജെ. ഇറാനിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2011 ജൂണിൽ  ടാറ്റ സ്റ്റീൽ ബോർഡിൽ നിന്ന് വിരമിച്ച ഇറാനി 43 വർഷം ടാറ്റ സ്റ്റീലിൽ പ്രവർത്തിച്ചു. ടാറ്റ സ്റ്റീലിനും ടാറ്റ സൺസിനും പുറമെ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ ടെലിസർവീസസ് എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും ഇറാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

കേരളശ്രീ പുരസ്‍കാരം തൽക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ. 

പ്രഥമ കേരളശ്രീ പുരസ്‍കാരം തൽക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ. തന്‍റെ ശില്‍പ്പങ്ങള്‍ പലയിടങ്ങളിലും വികൃതമായി കിടക്കുന്നതിനാലാണ് താനിത് നിരസിക്കുന്നത് എന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു.  സർക്കാർ ഇത് ശരിയാക്കിയതിന് ശേഷം അവാർഡ് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ ശില്പങ്ങളാണ് വികൃതമായി കിടക്കുന്നവയെന്ന് കാനായി പറയുന്നത്. സംസ്ഥാന സർക്കാർ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് ഇന്നലെയാണ് .കാനായി കുഞ്ഞിരാമൻ, ഡോ.സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം […]

Posted inലേറ്റസ്റ്റ്

പോലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തി ചെയ്യുന്നവർ സേനയുടെ ഭാഗമാകേണ്ടെന്ന് മുഖ്യമന്ത്രി

സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ചിലരുടെ പ്രവർത്തികൾ സേനക്ക് അപമാനമുണ്ടാക്കുന്നു. പോലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തി ചെയ്യുന്നവർ ആ സേനയുടെ ഭാഗമാകുന്നതിന്റെ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട് എന്നോർമ്മിക്കണം. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില പ്രവർത്തികൾ ഉണ്ടാവുമ്പോൾ വിമർശനമുണ്ടാകും. അപ്പോൾ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. ചുരുക്കം ചില സംഭവങ്ങളെങ്കിലും തെറ്റായ രീതിയിൽ ഉണ്ടായാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്നാൽ ആരുടെയും  കഞ്ഞികുടി മുട്ടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. എന്നാൽ […]

Posted inലേറ്റസ്റ്റ്

അറസ്റ്റിലായ ചൈനീസ് വനിതകൾ ലക്‌ഷ്യം വച്ചത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താൻ

ദില്ലിയിലും ഹിമാചലിലും അറസ്റ്റിലായ ചൈസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം. ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താനാണ് ചാരവനിതകൾ ലക്ഷ്യമിട്ടത് എന്ന് കണ്ടെത്തി. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ട് വർഷമായി ചൈനീസ് ചാരവനിത ദില്ലിയിൽ കഴിഞ്ഞിരുന്നത്. ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് ഹിമാചലില്‍ പിടിയിലായത്. ദില്ലിയിലെയും ഹിമാചലിലേയും വനിതാൽ തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

Posted inലേറ്റസ്റ്റ്

ഏത് സേവനം വന്നാലും മനോഭാവം മാറുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവെക്ക്  തുടക്കമായി. പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഏത് സേവനം വന്നാലും മനോഭാവം മാറുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. അങ്ങിങ്ങായി തെറ്റായ പ്രവണതകൾ ഉണ്ട് . അതില്ലാതാക്കണം. തെറ്റ് ചെയ്യുന്ന  ആളുകളെ സർക്കാർ സംരക്ഷിക്കുകയും ഇല്ല എന്നും പിണറായി കൂട്ടിച്ചേ ർത്തു .ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന വകുപ്പുകളുടെ പ്രവർത്തനം നോക്കിയാണ് സർക്കാരിനെ വിലയിരുത്തുന്നത്. കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്

തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ ജപ്തി നടപടി നിർത്തി വയ്പ്പിച്ച് മന്ത്രി

കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്‍റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ ,വാസവന്‍. വീട് തിരിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. ഇതിനായി റിസ്ക് ഫണ്ടിൽ നിന്നുള്ള തുക നൽകും. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. തൃശൂരെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വിശദീകരിച്ചു തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ […]

Posted inലേറ്റസ്റ്റ്

മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്. 8 ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശം.തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവ‍ർഷം കൂടുതൽ ഭീഷണി ഉയർത്തുമെന്നറിയിപ്പ് വന്നിട്ടുള്ളത് . കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെത്തെ ജാഗ്രത നിർദ്ദേശം. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനു മുകളിലും […]

Posted inലേറ്റസ്റ്റ്

ഒരേ വികാരം ഒരൊറ്റ ജനത, മലയാളനാടിനിന്ന് പിറവിദിനം.

ഇന്ന് കേരളപ്പിറവി. 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂർ, തിരുകൊച്ചി, മലബാർ എന്നിവയെ സംയോജിപ്പിച്ച്‌ ഐക്യകേരളം രൂപീകരിച്ചത്‌. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതീജീവിച്ച് മുന്നേറുകയാണ് കേരളം. രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും പൂർവാധികം ശക്തിയോടെനമ്മൾ തിരിച്ചു വന്നു. പുഴകളും, കടലും, കായലും, കുന്നും, മലകളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ് പ്രകൃതി ആവോളം അനുഗ്രഹിച്ച ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലമെന്ന പേരിൽ ലോകമെമ്പാടും തിളങ്ങുന്ന കേരള സംസ്ഥാനത്തിന്റെ പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ […]