കേരളത്തിന്റെ ആവശ്യത്തിനുള്ള ജയ അരി ആന്ധ്രയിൽ നിന്ന് എത്താൻ വൈകും.പ്രതിമാസം 3840 മെട്രിക്ക് ടൺ ജയ അരി കേരളത്തിന് വേണം. ആന്ധ്രയിൽ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ല. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ ധരിപ്പിച്ച് കൃഷി ഇറക്കി സര്‍ക്കാര്‍ മേഖലയിൽ സംഭരിച്ച് ഗാതഗതത്തിന് മാത്രം തുക ഈടാക്കി കേരളത്തിലെത്തിക്കാൻ കുറഞ്ഞത് നാല് മാസമെടുക്കും. അതേസമയം, സുലേഖ അടക്കം മറ്റ് അരി ഇനങ്ങളും മുളകും പയറും പരിപ്പും അടക്കം അവശ്യ സാധനങ്ങളും ഇടനിലക്കാരെ ഒഴിവാക്കി അടിയന്തരമായി എത്തിക്കാൻ ആന്ധ്ര സര്‍ക്കാരുമായി […]
അഭിഭാഷകർ നോക്കി നിൽക്കേ എൽദോസ് കുന്നപ്പിള്ളിൽ മർദ്ദിച്ചു എന്ന് പരാതിക്കാരിയുടെ മൊഴി
എൽദോസ് കുന്നപ്പിള്ളിൽ പ്രതിയായ കേസിൽ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് എൽദോസ് മർദ്ദിച്ചെന്നാണ് മൊഴി. സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. അഭിഭാഷകർ നോക്കി നിൽക്കേ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാസഹകർ തടഞ്ഞു നിർത്തിയെന്നും മൊഴിയിൽ പറയുന്നു. തുടര്‍ന്ന് അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് […]
നവംബര്‍ 1, ചൊവ്വ
◾കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാത്ത സെനറ്റിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതിക്കു വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് ആശങ്ക. നോമിനേറ്റു ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. നവംബര്‍ നാലിനു ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദ്ദേശിക്കാന്‍ അജണ്ട ഉണ്ടോയെന്ന് നാളെ അറിയിക്കണമെന്നും കോടതി. ◾സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ തുടങ്ങി. കാലതാമസവും തെറ്റുകളും ഇല്ലാതെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഡിജിറ്റല്‍ റീ സര്‍വ്വേയിലൂടെ സാധിക്കുമെന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കവേ മുഖ്യമന്ത്രി […]
40 മണിക്കൂര്‍ ബാറ്ററി ലൈഫുമായി സാംസങ് ഗാലക്സി വാച്ച് 5 പ്രോ
കായിക താരങ്ങള്‍ക്ക് വേണ്ടി മാത്രമല്ല സാംസങ് ഗാലക്സി വാച്ച് 5 പ്രോ ഇറക്കിയിരിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും കരുത്തുറ്റ നിര്‍മിതി ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഇത് ഇഷ്ടപ്പെട്ടേക്കും. സ്പോര്‍ട്സ് സ്മാര്‍ട് വാച്ച് നിര്‍മാണ കേമന്‍ ഗാര്‍മിന്റെ എപിക്സ് 2 വാച്ചിന്റേതിനു സമാനമായ നിര്‍മാണ രീതിയാണ് വാച്ച് 5 പ്രോ മോഡലിന് ഉള്ളത്. ഗാര്‍മിന്റെ ഈ മോഡലിന് വില 900 ഡോളറാണ്. അതിന്റെ പകുതി വില മാത്രമാണ് സാംസങ്ങിന്റെ മോഡലിനു നല്‍കേണ്ടത്. ഗാലക്സി വാച്ച് 4ല്‍ കണ്ട അതേ പ്രോസസര്‍ തന്നെയാണ് പുതിയ വാച്ച് […]
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഫാസ്റ്റ് ടെക്‌നിക്
ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത് പക്ഷാഘാതത്തിലേക്കു നയിക്കുന്നു. പക്ഷാഘാതം വന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ നല്‍കുന്ന പരിചരണം മരണവും വൈകല്യവും തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതായി ലോകമെങ്ങും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഫാസ്റ്റ് ടെക്‌നിക്. ഇതിലെ എഫ് മുഖം അഥവാ ഫേസിനെ സൂചിപ്പിക്കുന്നു. പക്ഷാഘാതം സംശയിക്കപ്പെടുന്ന രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. അവര്‍ക്ക് […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.64, പൗണ്ട് – 95.36, യൂറോ – 81.18, സ്വിസ് ഫ്രാങ്ക് – 83.01, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.24, ബഹറിന്‍ ദിനാര്‍ – 219.20, കുവൈത്ത് ദിനാര്‍ -266.87, ഒമാനി റിയാല്‍ – 214.87, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 61.00.
ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ‘9 എം എം ബെരേറ്റ’
ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദി കളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവു മായി കൂട്ടിവായിക്കുന്ന നോവല്‍. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്‌കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം. ‘9 എം എം ബെരേറ്റ’. വിനോദ് കൃഷ്ണ. ഡിസി ബുക്‌സ്. വില 522 രൂപ.
എംജിയുടെ വലുപ്പം കുറഞ്ഞ രണ്ടു ഡോര്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം
എംജിയുടെ രണ്ടു ഡോര്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം എന്ന ലേബലിലായിരിക്കും പുതിയ കാര്‍ എത്തുക. ഇന്തൊനീഷ്യന്‍ വിപണിയില്‍ അടുത്തിടെ പുറത്തിറങ്ങിയ വൂലിങ് എയര്‍ഇവിയുടെ ഇന്ത്യന്‍ പതിപ്പാണ് എംജി എയര്‍ഇവി. എംജിയുടെ ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. വലിയ ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോമ്പില്‍ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയില്‍ താഴെയായിരിക്കും […]
ഗുരു സോമസുന്ദരത്തിന്റെ ‘നാലാം മുറ’യിലെ ഗാനം ‘ആ ഒരു നോട്ടം മതി’
ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നാലാം മുറ’. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ‘നാലാം മുറ’യിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആ ഒരു നോട്ടം മതി’ എന്ന ഗാനത്തിന്റെ വീഡിയായാണ് പുറത്തുവിട്ടിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീത സംവിധാനത്തില്‍ ശ്രീജീത്ത് ഉണ്ണികൃഷ്ണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ദേവിക ബാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, […]
‘ജയ ജയ ജയ ജയ ഹേ’യിലെ മനോഹരമായ ഒരു ഗാനം ‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളെ’
ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു […]
