ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴു വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഗവര്‍ണറുടെ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് വിസിമാരുടെ വാദം. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. പുറത്താക്കലിനെതിരെ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കരാര്‍ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഏജന്‍സി മുഖേനെ ജോലിക്കെത്തിയ കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ […]
പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ക്രമീകരണം. അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി അറിയിച്ചു. വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന നിലപാടെടുത്ത കോടതി പ്രവാസി സംഘടനകള്‍ നല്‍കിയ കേസ് അവസാനിപ്പിച്ചു. ആന്ധ്രയില്‍ നിന്ന് ജയ അരി കിട്ടില്ല. മറ്റിനങ്ങളിലുള്ള അരിയും അവശ്യ വസ്തുക്കളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയിലെത്തി. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ […]
വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഎമ്മും ബിജെപിയും
വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം തുറമുഖത്തെ പിന്തുണച്ചുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി.വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിനെതിരേ സമാധാനപരമായി സമരം ചെയ്യാം, എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസങ്ങള്‍ ഉടനേ നീക്കണമെന്നു കോടതി ആവര്‍ത്തിച്ചു. തങ്ങള്‍ക്കു നഷ്ടപ്പെട്ട കിടപ്പാടം സര്‍ക്കാര്‍ ലഭ്യമാക്കുന്നതുവരെ സമരം തുടരാന്‍ അനുവദിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍നിന്ന് പ്രതി ചാടിപ്പോയ […]
പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം തടവും 65,000 രൂപ പിഴയും
പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിയായ 48 കാരനാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. നാലു പേര്‍ അറസ്റ്റിലായി. മാന്നാര്‍ ബുധനൂര്‍ മേപ്പള്ളില്‍ വീട്ടില്‍ സതീഷ് (39) നാണ് കൂത്തേറ്റത്. ശരത് (34), സജിത്ത് മോഹന്‍ (31), ജോര്‍ജി ഫ്രാന്‍സിസ് (22), തന്‍സീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുമ്പു കോണി വൈദ്യുത ലൈനിലേയ്ക്കു വീണ് […]
ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിന്‍ 10 കോടി രൂപ ബലമായി വാങ്ങിയെന്നു സുകേഷ് ചന്ദ്രശേഖര്‍.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിന്‍ 10 കോടി രൂപ ബലമായി വാങ്ങിയെന്നു തട്ടിപ്പുകേസില്‍ ജയിലിലുള്ള സുകേഷ് ചന്ദ്രശേഖര്‍. ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപണം നിഷേധിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വികെ സക്സേനയ്ക്ക് അയച്ച കത്തിലാണ് പാര്‍ട്ടി ഭാരവാഹിത്വത്തിനും രാജ്യസഭാ സീറ്റിനുമായി 50 കോടിയിലധികം രൂപ നല്‍കിയെന്നു സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചത്. കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കേസെടുക്കാമെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമപ്രകാരം മാത്രമല്ല, കള്ളപ്പണ […]
അമൃത്സറില്‍ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനെത്തിയ കവര്‍ച്ചാസംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവച്ചു കൊന്നു
അമൃത്സറില്‍ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനെത്തിയ കവര്‍ച്ചാസംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരന്‍ വെടിവച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മാലിയ വില്ലേജില്‍ നടന്ന സംഭവത്തില്‍ അമൃത്സര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണു തീ പിടിച്ചത്. താഴത്തെ നിലയിലാണ് സഹീറിന്റെ റസ്റ്റോറന്റ്. ജമ്മു കാഷ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ […]
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ വിജയം.
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 47 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുടേയും 40 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സിന്റേയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്
യുക്രെയിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യ തടവുപുള്ളികളെ രംഗത്തിറക്കി
യുക്രെയിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യ തടവുപുള്ളികളെ രംഗത്തിറക്കി. പരിശീലനംപോലും നല്‍കാതെയാണ് തടവുകാരെ യുദ്ധത്തിനായി ഇറക്കിവിട്ടിരിക്കുന്നതെന്നാണ് യുക്രെയിന്‍ സൈന്യം ആരോപിക്കുന്നത്. എല്ലാ രാത്രിയിലും യന്ത്രത്തോക്കുകള്‍ നല്‍കി ഏഴു ട്രൂപ്പ് സൈന്യത്തെ യുക്രെയിനിലേക്ക് അയക്കുന്നുണ്ടെന്നാണ് വെളിപെടുത്തല്‍. യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷുഭിതനായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം. യുക്രൈന്‍ പ്രസിഡന്റ് കൂടുതല്‍ സഹായം ആവശ്യപ്പെട്ടതോടെയാണ് ബൈഡന്‍ സ്വരം കടുപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്. ജീവനുള്ള ചീങ്കണ്ണിയെ സ്യൂട്ട്‌കേസിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ ജര്‍മ്മനി മ്യൂണിക്കിലെ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ജീവനുള്ള […]
നവംബര്‍ 2, ബുധന്‍
◾പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ക്രമീകരണം. അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി അറിയിച്ചു. വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന നിലപാടെടുത്ത കോടതി പ്രവാസി സംഘടനകള്‍ നല്‍കിയ കേസ് അവസാനിപ്പിച്ചു. ◾ആന്ധ്രയില്‍ നിന്ന് ജയ അരി കിട്ടില്ല. മറ്റിനങ്ങളിലുള്ള അരിയും അവശ്യ വസ്തുക്കളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയിലെത്തി. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര്‍ […]
കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും കേസ് എടുക്കാമെന്ന് സുപ്രീം കോടതി
കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും കേസ് എടുക്കാമെന്ന് സുപ്രീം കോടതി. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ് എടുക്കാമെന്നാണ് സുപ്രീം കോടതി പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നല്‍കുന്നത് കുറ്റമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡിക്ക് കുറ്റം ചുമത്താമെന്നും ഉത്തരവില്‍ പറയുന്നു. ഇഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
