Posted inഓട്ടോമോട്ടീവ്

വില 5 ലക്ഷത്തില്‍ താഴെ; വൈകില്ല ഈ കുഞ്ഞന്‍ എസ്യുവി

മൈക്രോ എസ്‌യുവി വിഭാഗത്തില്‍ ടാറ്റ പഞ്ച്, സിട്രോണ്‍ സി3, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാന്‍ കാസ്പര്‍ അടുത്ത വര്‍ഷമെത്തും. ജന്മനാടായ ദക്ഷിണ കൊറിയയില്‍ അരങ്ങേറിയ ഈ കുഞ്ഞന്‍ എസ്യുവി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വില്‍പനയ്‌ക്കെത്തുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കും. മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. കാസ്പറിനു കരുത്തേകുക ഗാന്‍ഡ് ഐ 10 നിയൊസിലെ 1.2 […]

Posted inവിനോദം

ആക്ഷന്‍ നിറച്ച് കിംഗ് ഖാന്റെ ‘പഠാന്‍’ ടീസര്‍

ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പഠാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഴോണറിനോട് ഏറെ നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും പഠാന്‍ എന്നാണ് ടീസര്‍ കാണികളോട് പറയുന്നത്. തിയറ്ററുകളില്‍ വന്‍ കൈയടികള്‍ക്ക് സാധ്യതയുള്ള ഷാരൂഖ് ഖാന്റെ വണ്‍ ലൈനറുകളും അതിഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍ച്ചേര്‍ന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ […]

Posted inവിനോദം

കിറുക്കനും കൂട്ടുകാരും ‘സാറ്റര്‍ഡേ നൈറ്റ്’ ടീസര്‍ എത്തി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സ്വഭാവം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രവുമായിരിക്കും ചിത്രത്തിലെ നായകന്‍. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിവിന്‍ പോളിക്കൊപ്പം […]

Posted inബിസിനസ്സ്

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3870 രൂപയാണ്. അതേസമയം […]

Posted inബിസിനസ്സ്

യൂറോപ്യന്‍ യൂണിയനെ കടത്തിവെട്ടി; ക്രൂഡ് ഇറക്കുമതിയില്‍ റഷ്യ ഒന്നാമത്

യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവ്. പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമാനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയും ചെയ്തു. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് […]

Posted inലേറ്റസ്റ്റ്

‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കരുതെന്നും ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിൽ നിന്ന്  ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണമെന്ന്  ഹൈക്കോടതി. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷന് പരിപാടി നടത്താം. എന്നാൽ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കരുതെന്നും ഹൈക്കോടതി.

Posted inലേറ്റസ്റ്റ്

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി വർധിപ്പിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി വർധിപ്പിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Posted inലേറ്റസ്റ്റ്

ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍.

ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുണ്. റേഷന്‍ കാര്‍ഡിന് പരമാവധി പത്തു കിലോ അരി അരിവണ്ടിയില്‍നിന്ന് ലഭിക്കും. […]