Posted inലേറ്റസ്റ്റ്

യുവജനതയുടെ സ്വപ്നം സാർത്ഥകമാക്കുന്ന തീരുമാനമെടുത്ത സർക്കാരിന് ഡി വൈ എഫ് ഐ യുടെ അഭിവാദ്യം

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി നിജപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന ഘടകം രംഗത്ത് .യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർഥകമാക്കുന്ന തീരുമാനമെടുത്തതിൽ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഡി വൈ എഫ് ഐ കേരള ഘടകം ഫേസ്ബുക്ക് കുറിപ്പിട്ടു. യുവജന താൽപര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്ന് പിന്മാറിയ സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്ന് ഡി വൈ എഫ് ഐ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ […]

Posted inലേറ്റസ്റ്റ്

ഗവർണർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവർണറോട് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി.ചാൻസിലർ പദവി നൽകിയത് കേരളമാണ്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണ്ണർക്ക് തോന്നുന്നുവെങ്കിൽ അത് തെറ്റാണ് . തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ തങ്ങൾക്കറിയാം. സമാന്തര സർക്കാരാകാൻ […]

Posted inലേറ്റസ്റ്റ്

ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ 185 റണ്‍സിന്റെ വിജയലക്ഷ്യം.

ട്വന്റി20 ലോകകപ്പിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ 185 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കോലിയൊഴികെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കോലി 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പില്‍ സിംബാബേക്കെതിരെ നെതര്‍ലന്‍ഡസിന് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത […]

Posted inസായാഹ്ന വാര്‍ത്തകള്‍

നവംബര്‍ 2, ബുധന്‍

◾പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിച്ച ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ◾ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അരിവണ്ടിയില്‍ നിന്ന് 25 […]

Posted inലേറ്റസ്റ്റ്

വിഴിഞ്ഞം സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് പോലീസ് കോടതിയിൽ

വിഴിഞ്ഞത്ത് ബലപ്രയോഗം സാധിക്കില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും.ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ല. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരെ ഇതുവരെ 102 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ നിർമാണത്തിന് സംരക്ഷണം നൽകാൻ ശ്രമിക്കുമെന്നും സത്യവാങ്മൂലത്തിൽ പോലീസ് പറഞ്ഞു.

Posted inലേറ്റസ്റ്റ്

വി സി മാർക്കെതിരേ ഗവർണ്ണർ വീണ്ടും നിലപാട് കടുപ്പിച്ചു.

എട്ട് വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി മാരുടെ നിയമനം മുതലുള്ള ശമ്പളം തിരിച്ചു പിടിക്കണം എന്ന് രാജ് ഭവൻ നിലപാട്. ഗവർണ്ണർ കേരളത്തിൽ തിരിച്ചെത്തിയാലുടൻ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്നാണ് രാജ്ഭവൻ നിലപാട്. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. . അത് കൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നൽകിയ ശമ്പളം അനർഹമായാണെന്നും വിലയിരുത്തിയാണ് നടപടി. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ […]

Posted inലേറ്റസ്റ്റ്

ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്നു പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന.

ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്നു പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍നിന്നാണെന്നു പറഞ്ഞ് ഒരു സംഘം പൊലീസാരെത്തിയാണ് വീട് കുത്തിത്തുറന്നത്. കത്തിക്കുത്തുകേസിലെ പ്രതി ഒളിച്ചിരിക്കുന്നുെണ്ടന്നു പറഞ്ഞാണ് വീട്ടില്‍ അതിക്രമിച്ചുകയറി പത്തു പവന്‍ ആഭരണങ്ങളും ബ്രിട്ടോയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളും അപഹരിച്ചത്. പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലം […]

Posted inടെക്നോളജി

26 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടി വാട്‌സാപ്പ്

പെുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് അറിയിച്ചു. രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പിന് സെപ്റ്റംബറില്‍ ഇന്ത്യയില്‍ നിന്ന് 666 പരാതികള്‍ ലഭിക്കുകയും ഇതില്‍ 23 കേസില്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ‘റിപ്പോര്‍ട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് അറിയിച്ചു. സെപ്റ്റംബറില്‍ വാട്‌സാപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ […]

Posted inബിസിനസ്സ്

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 82.78, പൗണ്ട് – 95.16, യൂറോ – 81.81, സ്വിസ് ഫ്രാങ്ക് – 82.88, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.13, ബഹറിന്‍ ദിനാര്‍ – 219.56, കുവൈത്ത് ദിനാര്‍ -267.14, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.88.

Posted inആരോഗ്യം

ആണ്‍കുട്ടികളുള്ള രക്ഷിതാക്കളാണോ? ഓര്‍മശക്തി പെട്ടെന്ന് കുറയും

ആണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ പെണ്‍കുട്ടികളുള്ളവരെക്കാള്‍ വേഗത്തില്‍ പ്രായമാകാനും ഓര്‍മശക്തി കുറയാനും സാദ്ധ്യതയുണ്ടെന്ന് പഠനം. പ്രായമാകുന്തോറും അവരുടെ മസ്തിഷ്‌ക ശക്തി വളരെ വേഗത്തില്‍ കുറയുന്നതായി തെളിഞ്ഞു. സൈക്യാട്രിക് റിസര്‍ച്ച് ജേണല്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ ആണ്‍മക്കളുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും പഠനത്തില്‍ പറയുന്നു. 50 വയസില്‍ കൂടുതല്‍ പ്രായമുള്ള 13,222 രക്ഷിതാക്കളില്‍ 18 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഗണിത പരിശോധനകളും ഓര്‍മ്മ പരീക്ഷിക്കുന്ന ടെസ്റ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ ഒരുപോലെ സ്‌കോറുകള്‍ […]