ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു. ഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്കന്‍ ടര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ, മാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി, വിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്‍മാരും അണിനിരക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാല ടര്‍ക്കിയുടെ പരിച്ഛേദമാണ്. […]
പ്രിയ വാര്യര്‍ വീണ്ടും മലയാളത്തില്‍, ചിത്രം ഫോര്‍ ഇയേര്‍സ്
ക്യാംപസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രിയ വാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. ഒരിടവേളയ്ക്കു ശേഷം പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഫോര്‍ ഇയേഴ്‌സ്. പതിനായിരത്തിലധികം കോളെജ് വിദ്യാര്‍ഥികളാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. […]
കടലിനടിയിലെ വിസ്മയ ലോകവുമായി അവതാര്‍ രണ്ടാം ഭാഗം
ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക. അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ […]
ഐഫോണ്‍ ഫാക്ടറിക്കായി ടാറ്റയുടെ റിക്രൂട്ട്‌മെന്റ്
ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്കായി വന്‍തോതില്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഹൊസൂരില്‍ തുടങ്ങുന്ന ഫാക്ടറിക്കായാണ് റിക്രൂട്ട്‌മെന്റ്. 24 മാസത്തിനുള്ളില്‍ 45,000 ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയില്‍ നിലവില്‍ 10,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ചൈനക്ക് പുറമേ മറ്റ് വിപണികളിലും ഫോണ്‍ നിര്‍മ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ കരാറില്‍ ഏര്‍പ്പെട്ടത്. 500 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഹൊസൂരിലെ ആപ്പിള്‍ നിര്‍മ്മാണശാല. ഏകദേശം 5,000ത്തോളം പേരെ ഇവിടെ ജോലിക്കെടുത്തിരുന്നു.
എസ്‌ഐബിയുടെ റെമിറ്റ് മണി എബ്രോഡ്
വിദേശ പണമിടപാട് നടത്തുന്നവര്‍ക്കുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ എസ്‌ഐബി മിറര്‍ പ്ലസില്‍ ‘റെമിറ്റ് മണി എബ്രോഡ്’ എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. സമയലാഭവും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഇടപാടുകാര്‍ക്ക് എളുപ്പത്തില്‍ വിദേശത്തേക്ക് ഇതി ലൂടെ പണമയക്കാം. എന്‍ആര്‍ഇ, റെസിഡന്റ് സേവിംഗ്‌സ് ബാങ്ക് ഇടപാടുകാര്‍ക്കാണ് ഈ സംവിധാനം ഉപകാരപ്പെടുക. സൈബര്‍നെറ്റിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. കടലാസ് രഹിത ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്. ബ്രാഞ്ചുകളില്‍പോകാതെ തന്നെ ഇടപാടുകാര്‍ക്ക് കൂടുതല്‍ […]
അലൻ ഷുഹൈബിനോട് പക വീട്ടുന്നുവെന്ന് വി ഡി സതീശൻ
ക്യാമ്പസിൽ എസ്എഫ്ഐക്കാരുടെ മർദ്ദനത്തിന് ഇരയായി എന്ന് പരാതിപ്പെട്ട അലൻ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു എ പി എ കേസിൽ കിട്ടിയ ജാമ്യം റദ്ദാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ബോധമുള്ള മനുഷ്യർ ശബ്ദിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ചായകുടിക്കാൻ പോയപ്പോഴല്ല വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് എന്ന് ഒരു വഷളൻ ചിരിയോടെ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് ആരും മറന്നു കാണില്ല എന്ന് പ്രതിപക്ഷ നേതാവിന്റെ […]
Frankly Speaking 02 | 11
കൂട്ടക്കുരുതി കുട്ടികളോടോ? | Frankly Speaking 02 | 11 | Franco Louis കൂട്ടക്കുരുതി കുട്ടികളോടോ? സരസ്വതീക്ഷേത്രങ്ങളെ അധോലോകമാക്കുമോ? അതേ, വിജ്ഞാനത്തിന്റെ സരസ്വതീക്ഷേത്രങ്ങളാകേണ്ട സര്‍വകലാശാലകളും കോളജ് കാമ്പസുകളും നിയമലംഘനങ്ങളുടേയും ഗുണ്ടായിസത്തിന്റെയും അധോലോകമാക്കി അധ:പതിപ്പിക്കുന്ന കാഴ്ചയാണു നാമെല്ലാം കാണുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ മികച്ച അംഗീകാരം നേടുന്ന യൂണിവേഴ്‌സിറ്റികളാണ് കേരളത്തിലേത്. യൂണിവേഴ്‌സിറ്റികള്‍ മാത്രമല്ല, ഓട്ടോണമസ് കോളജുകളും കോളജുകളുമെല്ലാം മികച്ച ഗ്രേഡിംഗ് നേടിയവയാണ്. യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള. മികച്ച കരിയര്‍ കെട്ടിപ്പടുക്കാനുള്ള, ജീവിത ദര്‍ശനങ്ങള്‍ ആര്‍ജിച്ചെടുക്കാനുള്ള പഠനക്കളരികളാണ് […]
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിന് തകര്‍ത്ത് ഇന്ത്യ
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിന് തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കോലിയൊഴികെ മറ്റൊരു ബാറ്റ്സ്മാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കോലി 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. […]
വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യ വിരുദ്ധ സമരം; മന്ത്രി അബ്‌ദുറഹ്‌മാൻ
വിഴിഞ്ഞം സമരത്തെ രാജ്യവിരുദ്ധമെന്ന് വിശേഷിപ്പിച്ച് മന്ത്രി അബ്ദുറഹിമാൻ. തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. രാജ്യതാത്പര്യത്തെ എതിർക്കുന്ന സമരം രാജ്യവിരുദ്ധം തന്നെയാണ് . വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. പാടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. . 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിൽ ഉള്ളവർ അറിഞ്ഞു തന്നെയാണ് […]
യുവജനതയുടെ സ്വപ്നം സാർത്ഥകമാക്കുന്ന തീരുമാനമെടുത്ത സർക്കാരിന് ഡി വൈ എഫ് ഐ യുടെ അഭിവാദ്യം
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി നിജപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന ഘടകം രംഗത്ത് .യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർഥകമാക്കുന്ന തീരുമാനമെടുത്തതിൽ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഡി വൈ എഫ് ഐ കേരള ഘടകം ഫേസ്ബുക്ക് കുറിപ്പിട്ടു. യുവജന താൽപര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്ന് പിന്മാറിയ സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്ന് ഡി വൈ എഫ് ഐ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ […]
