വിദേശ പണമിടപാട് നടത്തുന്നവര്‍ക്കുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറര്‍ പ്ലസില്‍ ‘റെമിറ്റ് മണി എബ്രോഡ്’ എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. സമയലാഭവും സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഇടപാടുകാര്‍ക്ക് എളുപ്പത്തില്‍ വിദേശത്തേക്ക് ഇതി ലൂടെ പണമയക്കാം. എന്‍ആര്‍ഇ, റെസിഡന്റ് സേവിംഗ്സ് ബാങ്ക് ഇടപാടുകാര്‍ക്കാണ് ഈ സംവിധാനം ഉപകാരപ്പെടുക. സൈബര്‍നെറ്റിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. കടലാസ് രഹിത ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്. ബ്രാഞ്ചുകളില്പോകാതെ തന്നെ ഇടപാടുകാര്‍ക്ക് കൂടുതല്‍ വേഗത്തില്‍ വിദേശത്തേക്കു പണം അയയ്ക്കാം. പുതിയ സംവിധാനത്തിലൂടെ ലോകമെമ്പാടുമുള്ള നൂറിലധികം കറന്‍സി കളില്‍ ഓണ്‍ലൈന്‍ വഴി പണം അയയ്ക്കാന്‍ സാധിക്കും.
എസ്ഐബിയുടെ റെമിറ്റ് മണി എബ്രോഡ്
