ഇന്ന് കേരളപ്പിറവി. 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂർ, തിരുകൊച്ചി, മലബാർ എന്നിവയെ സംയോജിപ്പിച്ച് ഐക്യകേരളം രൂപീകരിച്ചത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതീജീവിച്ച് മുന്നേറുകയാണ് കേരളം. രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും പൂർവാധികം ശക്തിയോടെനമ്മൾ തിരിച്ചു വന്നു. പുഴകളും, കടലും, കായലും, കുന്നും, മലകളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ് പ്രകൃതി ആവോളം അനുഗ്രഹിച്ച ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലമെന്ന പേരിൽ ലോകമെമ്പാടും തിളങ്ങുന്ന കേരള സംസ്ഥാനത്തിന്റെ പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഒരേ വികാരം ഒരൊറ്റ ജനത, മലയാളനാടിനിന്ന് പിറവിദിനം.
