ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം. ദോഹയില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ആല്‍ബം പ്രകാശനം ചെയ്തത്. സുപ്രീം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ഫുട്ബോളിനെ പ്രാണനായി കരുതുന്ന മലപ്പുറവും അവിടുത്തെ സെവന്‍സ് ഫുട്ബോളിനെയും കുറിച്ചാണ് ആല്‍ബം. ലോകകപ്പിന് മത്സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് ഈ നാല് മിനിട്ടുള്ള ആല്‍ബം. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് ഈണം നല്‍കിയിരിക്കുന്നത്. ടി കെ രാജീവ് കുമാറാണ് സംവിധാനം. സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്പോള്‍ എന്ന മോഹന്‍ലാലിന്റെ ഡയലോഗോടുകൂടിയാണ് ആല്‍ബം അവസാനിക്കുന്നത്.
ഫിഫ ഖത്തര്‍ ലോകകപ്പിന് ആവേശമേകി മോഹന്‍ലാലിന്റെ സംഗീത ആല്‍ബം
