Posted inപുസ്തകങ്ങൾ

കാല്‍പന്ത് കളികളുടെ ദൃശ്യവിരുന്ന്,’ചെളി പുരളാത്ത പന്ത്’

കാല്‍പ്പന്തുകളിയുടെ അവിസ്മരണീയ സന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ ഗ്രന്ഥം വായനാനുഭവങ്ങള്‍ക്കു പുറമേ ത്രസിപ്പിക്കുന്ന കാല്‍പന്ത് കളികളുടെ ദൃശ്യവിരുന്ന് ക്യുആര്‍ കോഡ് വഴി കാണുവാന്‍ കഴിയുന്ന മലയാളത്തിലെ ഒരേയൊരു ഗ്രന്ഥം. ഒപ്പം മറഡോണ, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഫുട്‌ബോള്‍ ഇതിഹാസകരുടെ അവിസ്മരണീയ ജീവിത മുഹൂര്‍ത്തങ്ങളും വീഡിയോ രൂപത്തില്‍. ഫുട്ബാള്‍ വെറുമൊരു കളിയല്ലെന്നും കളിക്കാരുടെ സ്വത്യം ആവിഷ്‌കരിക്കുന്ന മാധ്യമം കൂടിയാണെന്നും ഇതിലെ ഓരോ പുറവും നമ്മെ ഓര്‍മിപ്പിക്കുന്നു. ‘ചെളി പുരളാത്ത പന്ത്’. രാജീവ് രാമചന്ദ്രന്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട പ്രിയസ് 2023

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ തലമുറ പ്രിയസിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തി. പുതിയ ടൊയോട്ട പ്രിയസ് 2023 പ്ലഗ്-ഇന്‍ ഹൈബ്രിഡ് സജ്ജീകരണത്തിലും മറ്റ് രണ്ട് ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിനുകളിലും എത്തിയേക്കും. ശക്തമായ ഹൈബ്രിഡുകള്‍ ജപ്പാന്‍, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളില്‍ വാഗ്ദാനം ചെയ്യും, അതേസമയം പിഎച്ച്ഇവി മോഡല്‍ യൂറോപ്യന്‍ വിപണികളെ ലക്ഷ്യമിടുന്നു. മൊത്തം 220 ബിഎച്ച്പി കരുത്തുള്ള 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്നു. 121 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനമുള്ള 1.8 എല്‍ […]

Posted inവിനോദം

ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രം കള്ളനും ഭഗവതിയും

ഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് കള്ളനും ഭഗവതിയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. കുഞ്ചാക്കോ ബോബന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, […]

Posted inവിനോദം

രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ ചിത്രത്തിൽ കന്നഡ താരംശിവ രാജ്കുമാറും

നെല്‍സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനികാന്ത് നായകനാകുന്ന ‘ജയിലര്‍’ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. കന്നഡയുടെ പ്രിയ താരം ശിവ രാജ്കുമാര്‍ ‘ജയിലറി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു.

Posted inബിസിനസ്സ്

എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് ചെലവ് കൂടും

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വാടക നല്‍കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിങ് ഫീസ് എസ്ബിഐ വര്‍ധിപ്പിച്ചത് പ്രാബല്യത്തില്‍ വന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നവര്‍ക്ക് 99 രൂപയും ജിഎസ്ടിയുമാണ് ഫീസ്. ഇഎംഐ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രോസസിങ് ചാര്‍ജ് 99 രൂപയില്‍ നിന്ന് 199 രൂപയായാണ് ഉയര്‍ത്തിയത്. ജിഎസ്ടിയും അധികമായി നല്‍കണം.

Posted inബിസിനസ്സ്

സ്വര്‍ണ വില ഒറ്റയടിക്ക് പവന് 600 രൂപ കൂടി

രണ്ടു ദിവസമായി ചാഞ്ചാടി നിന്ന സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4875 ആയി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 36,880 രൂപയായിരുന്നു പവന്‍ വില. രണ്ടായിരം രൂപയിലേറെ വര്‍ധനയാണ് ഇതുവരെ ഈ മാസമുണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ 65 രൂപ വര്‍ദ്ധിച്ചു.  ഒരു ഗ്രാം 18 […]

Posted inഷോർട് ന്യൂസ്

17.11.22 മധ്യാഹ്ന വാർത്തകൾ

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിനു നല്‍കിയ പൊതുനിര്‍ദ്ദേശത്തിലെ പരാമര്‍ശം പിന്‍വലിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായതോടെയാണു പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിസി ഡോ. ശശീന്ദ്രനാഥിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന പരാതിയിലാണു നടപടിക്ക് […]

Posted inലേറ്റസ്റ്റ്

കോട്ടയത്ത് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ തീവ്ര ശ്രമം

കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ തീവ്ര ശ്രമം. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ അപകടത്തിൽ പെട്ടത്. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെ രാവിലെ 9.30ഓടെയായിരുന്നു സംഭവം.രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുശാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു. ഫയ‍ർഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് സുശാന്തിന്റെ അരഭാഗത്തിന് മുകളിൽ വരെ ഉളള ഭാഗത്തെ മണ്ണ് പൂ‍ർണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതീവ […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം സംസ്കൃതകോളേജിലെ വിവാദ പോസ്റ്ററിനെതിരേ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ അധിക്ഷേപ പോസ്റ്ററിനെതിരേ കെ സുരേന്ദ്രൻ രംഗത്ത് .ഗവർണർക്കെതിരായ എസ്എഫ്.ഐ ബാനർ സംസ്കാര ശൂന്യമായ നടപടിയാണ്.മുഖ്യമന്ത്രി അത് തിരുത്തണമെന്നും കെ സുരന്ദ്രന്‍ ആവശ്യപ്പെട്ടു. ഗവർണർ എന്നത് ഉന്നത പദവിയാണ്. അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രി സ്ഥാനവും. എസ്എഫ്ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു. ഗവർണര്‍ക്കെതിരെ വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും അങ്ങനെ ഉണ്ടാകും.പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അതേസമയം ഈ സംഭവത്തിൽ […]

Posted inലേറ്റസ്റ്റ്

വിവാദ നിര്‍ദ്ദേശം പിന്‍വലിച്ചു , സർക്കാരിനൊരു ദുരുദ്ദേശവുമില്ല; ദേവസ്വം മന്ത്രി

സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന വിവാദ നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി .ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്.ഇതിനെതിരേ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ […]