Posted inലേറ്റസ്റ്റ്

സ്വാമിയേ ശരണമയ്യപ്പ.. ശബരിമല നട തുറന്നു

സ്വാമിയേ ശരണമയ്യപ്പ.. ശബരിമല നട തുറന്നു മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ത ​ഗോപൻ സന്നിധാനത്ത് എത്തിയിരുന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളിൽ തന്നെ 60000 ത്തോളമാണ്. അവധി […]

Posted inലേറ്റസ്റ്റ്

ഉരുളയ്ക്കു ഉപ്പേരിയുമായി പ്രിയ വർഗീസ് നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വർഗീസ്

ഉരുളയ്ക്കു ഉപ്പേരിയുമായി പ്രിയ വർഗീസ് നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്‍റ പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വർഗീസ്. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ചിന്‍റെ പരാമര്‍ശത്തിനാണ് പ്രിയ അതേ നാണയത്തില്‍ പ്രതികരണവുമായി […]

Posted inലേറ്റസ്റ്റ്

9 പെൺകുട്ടികൾ രക്ഷപ്പെട്ട ഷെൽട്ടർ ഹോം അടച്ചു പൂട്ടാൻ ശുപാർശ

9 പെൺകുട്ടികൾ രക്ഷപ്പെട്ട ഷെൽട്ടർ ഹോം അടച്ചു പൂട്ടാൻ ശുപാർശ കോട്ടയം മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന വനിത ശിശു വകുപ്പിന്‍റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്‍റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നിർദ്ദേശം. വനിത ശിശു വികസന വകുപ്പിന് കീഴില്‍ […]

Posted inലേറ്റസ്റ്റ്

തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ്

തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ് തെലങ്കാന ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ്. എസ്‍പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി നോട്ടീസ് നൽകിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ ലോട്ടസ്’ […]

Posted inലേറ്റസ്റ്റ്

തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ്

[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text] തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ് തെലങ്കാന ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ്. എസ്‍പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി നോട്ടീസ് നൽകിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള […]

Posted inശുഭരാത്രി

Shubarathri – 903

പണ്ടോരയുടെ പെട്ടി വന്ന വഴി പലപ്പോഴും പ്രയോഗിക്കുന്ന ഒരു വാചകമാണ് പണ്ടോരയുടെ പെട്ടി തുറന്നു എന്ന്. അതിനു പിന്നിലെ കഥ എന്തെന്നോ… The way Pandora’s box came A phrase often used is that Pandora’s box has been opened. What is the story behind it?

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ | 16.11

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ അറസ്റ്റുചെയ്ത വിവരം  എസ്പി അറിഞ്ഞിരുന്നു. എസ്പി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ് ഗുരുതര കൃത്യവിലോപമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. (പോലീസ് അധോലോകം- https://youtu.be/n0EJS2q_gRM ) എന്‍എസ്എസിനു പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് പ്രിയ വര്‍ഗീസ് നിയമനകേസില്‍ ഹൈക്കോടതി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ […]

Posted inബിസിനസ്സ്

മെറ്റയുടെ മുന്‍ പോളിസി മേധാവി സാംസങ്ങിലേക്ക്

മെറ്റയുടെ മുന്‍ പോളിസി മേധാവി രാജീവ് അഗര്‍വാള്‍ സാംസങ്ങിലേക്ക്. സാംസങ്ങിലും അദ്ദേഹം ഇതേ പദവി തന്നെ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറുമായി വിവിധ നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ് രാജീവ് അഗര്‍വാളിന്റെ ചുമതല. ഡിസംബര്‍ ഒന്ന് മുതലാണ് രാജീവ് അഗര്‍വാള്‍ സാംസങ്ങില്‍ ജോലിക്ക് ചേരുക. അതേസമയം, നിയമനം സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ വിദേശകമ്പനികളിലൊന്നായ സാംസങ്ങിലേക്കാണ് അഗര്‍വാള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഇന്ത്യയുടെ മേധാവിയും സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ […]

Posted inലേറ്റസ്റ്റ്

സുധാകര വിവാദം കോൺഗ്രസ് മറുപടിയിൽ ലീഗ് സംതൃപ്തർ

സുധാകര വിവാദം കോൺഗ്രസ് മറുപടിയിൽ ലീഗ് സംതൃപ്തർ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ തൃപ്തിയുണ്ടെന്ന് മുസ്ലിം ലീഗ്. ലീഗിന്റെ പ്രതികരണത്തിന് ഫലമുണ്ടായി. പാണക്കാട് സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ. സുധാകരൻ സംസാരിച്ചു. മുസ്ലിം ലീഗ് യു.ഡി.എഫിൽ തുടരുക തന്നെ ചെയ്യും- ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു. ‘വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ സംതൃപ്തരാണ്. കോൺഗ്രസാണ് ഇനി […]

Posted inബിസിനസ്സ്

കുത്തനെ ഉയര്‍ന്ന് വിമാനയാത്രാ നിരക്ക്

ക്രിസ്മസ്, പുതുവത്സര യാത്രകളും ലോകകപ്പ് ഫുട്‌ബോളും കാരണം വിമാനയാത്രാ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നു. വര്‍ധന 500 ശതമാനം വരെ. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയില്‍ നിന്ന് ഉയര്‍ന്നത് 60,000 – 80000 രൂപ വരെ! കൊച്ചിയില്‍ നിന്നു നേരിട്ടു ഖത്തറിലേക്കു സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ നഗരങ്ങള്‍ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ […]