വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഉദിത് നാരായണന്‍, സെന്തില്‍ ഗണേഷ്, മാളവിക സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. […]
വംശീയതയ്‌ക്കെതിരെ ഹ്രസ്വചിത്രം; ‘ദ ഗുഡ് മൈന്‍ഡ്‌സെറ്റ്’
വംശീയതയ്‌ക്കെതിരെയും ഒരു നല്ല മാനസികാവസ്ഥ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ചിത്രമാണ് ‘ദ ഗുഡ് മൈന്‍ഡ്‌സെറ്റ്’എന്ന ഹ്രസ്വചിത്രം. ഒരു ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടു വര്‍ഷത്തിന് ശേഷം നാട്ടിലേയ്‌ക്കെത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, നിര്‍മാണം, അഭിനയം എന്നിവയെല്ലാം എസ്.എസ് ഉണ്ണിക്കൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പിതൃക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു ഭാഷയും ഉപയോഗിക്കുന്നുണ്ട്. വര്‍ണമോ വംശമോ ജാതിയോ വച്ച് മനുഷ്യനെ തരം തിരിക്കരുതെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ചിത്രം […]
ഒലയെത്തുന്നു, ഷോറൂമുകളിലേക്ക്!
ഓണ്‍ലൈനില്‍ നിന്ന് 200 ഷോറൂമുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒല. 2021 ഓഗസ്റ്റില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ഒരു വര്‍ഷത്തോളം സമയമെടുത്ത ശേഷമാണ് ഷോറൂമിനെക്കുറിച്ചുള്ള തീരുമാനം ഒല അറിയിക്കുന്നത്. എക്‌സ്പീരിയന്‍സ് സെന്റര്‍ എന്ന് ഒല വിശേഷിപ്പിക്കുന്ന പുതിയ ഷോറൂമുകളില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും വകഭേദങ്ങളും പ്രദര്‍ശിപ്പിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് നേരിട്ട് കണ്ട് ഉറപ്പാക്കാനും ടെസ്റ്റ് റൈഡ് ചെയ്യാനും സംശയദൂരീകരണം നടത്താനുമെല്ലാം ഒല എക്‌സ്പീരിയന്‍സ് സെന്ററില്‍ സൗകര്യമുണ്ട്. ഒന്നര മാസത്തിനുള്ളില്‍ 100 […]
ബാരക്ക് കോട്ടേജ്
‘ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.” ”അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.” ”മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.” ”അപ്പോള്‍ നമ്മളോ?” ഗിരി ചോദിച്ചു. ”നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.” ”പിന്നെ!.” ”പ്രേതങ്ങള്‍.” ”പ്രേതങ്ങളോ.” ”അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യംസായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.” ”ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.” കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ […]
വിമാനയാത്രക്കാർക്ക് ഇനി മാസ്ക് നിർബന്ധമില്ല
വിമാനയാത്രക്കാർക്ക് ഇനി മാസ്ക് നിർബന്ധമില്ല ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തണ്ണുപ്പിനെ പ്രതിരോധിക്കാന്‍ നെയ്യ്
തണ്ണുപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നെയ്യ് ഒഴിവാക്കരുതെന്ന് വിദഗ്ധര്‍. തണുപ്പുകാലത്തെ അതിജീവിക്കാന്‍ ശരീരത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. നെയ്യ് ശരീരത്തെ ചൂടാക്കാന്‍ സഹായിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. നെയ്യിന് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ ഉണ്ടെന്നും ആയുര്‍വേദം പറയുന്നു. അതിനാല്‍ ചുമ, ജലദോഷം പോലുള്ളവര്‍ക്ക് ഇത് ആശ്വാസമാകും. ശുദ്ധമായ പശുവിന്‍ നെയ്യുടെ ചൂട് തുള്ളികള്‍ മൂക്കിലൊഴിക്കുന്നത് ഉടന്‍ ഫലം കാണിക്കും. ഭക്ഷണത്തിന് രുചി പകരാനും ചര്‍മ്മസംരക്ഷണത്തിനും മാത്രമല്ല ഓര്‍മ്മശക്തിക്കും പ്രതിരോധശേഷിക്കുമെല്ലാം നെയ്യ് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിനും ചുമ, ജലദോഷം […]
ദിലീപിനെ സഹായിച്ചെന്ന കേസിൽ ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
ദിലീപിനെ സഹായിച്ചെന്ന കേസിൽ ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പുതിയ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കും. വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിൽ മുൻ നിലപാടിൽ തന്നെ ഷോൺ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിൻ്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് […]
Frankly Speaking | 16.11
പോലിസ് അധോലോകം | Frankly Speaking | 16.11 | Franco Louis
നോട്ട് നിരോധനം നടപ്പാക്കിയത് കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമെന്ന് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം
നോട്ട് നിരോധനം നടപ്പാക്കിയത് കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമെന്ന് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം കള്ളപ്പണം ഇല്ലാതാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. . നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. റിസർവ് ബാങ്കിന്‍റെ ശുപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.പാർലമെൻ്റ് നൽകിയ അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് […]
പ്രിയ വർഗീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല പ്രിയ വർഗീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം പ്രിയ വര്‍ഗീസിനെതിരെ വിമര്‍ശനം ഉന്നയിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഹൈക്കോടതി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്‍റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്‍റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു. പ്രിയ വര്‍ഗീസിന് ചട്ടപ്രകാരമുള്ള […]
