സമര പ്രക്ഷോഭവുമായി കർഷകർ വീണ്ടും തെരുവിലേക്ക് രാജ്യത്തെ കർഷകർ വീണ്ടും സമര പ്രക്ഷോഭവുമായി തെരുവിലേക്ക് ഇറങ്ങുന്നു. കർഷക സംഘടനകൾ രാജ്യത്തെ കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കർഷക സംഘടനകളുടെ പ്രഖ്യാപനം. സമരത്തിന്റെ ഭാഗമായി നവംബർ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്. ദില്ലി മാർച്ചിന്റെ […]
ഹൈക്കോടതിവിധി സിപിഎമ്മിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെ സുധാകരൻ
ഹൈക്കോടതിവിധി സിപിഎമ്മിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെ സുധാകരൻ സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എംപി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനെ അസോ. പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്നും നിയമന പട്ടിക പുനഃപരിശോധിക്കണം എന്നുമുള്ള ഹൈക്കോടതി […]
പ്രിയാ വർഗീസിന്റെ കാര്യത്തിൽ അടുത്ത നടപടി തീരുമാനിക്കേണ്ടത് കണ്ണൂർ വി സി എന്ന് മന്ത്രി ബിന്ദു
പ്രിയാ വർഗീസിന്റെ കാര്യത്തിൽ അടുത്ത നടപടി തീരുമാനിക്കേണ്ടത് കണ്ണൂർ വി സി എന്ന് മന്ത്രി ബിന്ദു പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അസോസിയേറ്റഡ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസിയെന്നും മന്ത്രി പറഞ്ഞു. പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു […]
കോടതിവിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്
കോടതിവിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗ്ഗീസ്.കോടതി വിധി മാനിക്കുന്നു,തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.
പ്രിയ വർഗീസിന് തിരിച്ചടി അസോസിയേറ്റ് പ്രൊഫസർ ആയി പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതി
പ്രിയ വർഗീസിന് തിരിച്ചടി അസോസിയേറ്റ് പ്രൊഫസർ ആയി പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതി കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് […]
ആവശ്യങ്ങൾ അംഗീകരിച്ചിട്ടും വിഴിഞ്ഞത്ത് സമരം തുടരുന്നതെന്തിന് ? മന്ത്രി വി അബ്ദുറഹ്മാൻ
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം നിര്‍ത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ.മത്സ്യത്തൊഴിലാളികളുടെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചതാണെന്നും അവയെല്ലാം നടപ്പാക്കി വരികയാണെന്നും പറഞ്ഞ മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ച ശേഷവും സമരവുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ശരിയോ എന്ന് സമരക്കാർ പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു. കോടതിയും സമരക്കാരോട് സർക്കാർ സംവിധാനങ്ങളെ ബന്ദിയാക്കി വിലപേശൽ നടത്തരുത് എന്ന് പറഞ്ഞിരുന്നു. പോലീസ് […]
സായാഹ്ന വാര്‍ത്തകള്‍ | 17.11
◾ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. പോലീസിനു നല്കിയ പൊതുനിര്‍ദ്ദേശത്തിലെ പരാമര്‍ശം പിന്‍വലിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് എല്ലാവര്ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായതോടെയാണു പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ◾പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിസി ഡോ.ശശീന്ദ്രനാഥിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന പരാതിയിലാണു നടപടിക്ക് ഒരുങ്ങുന്നത്. […]
താരപ്രചാരകരുടെ പട്ടികല്‍ ശശി തരൂർ ഇല്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികല്‍ ശശി തരൂർ ഇല്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവരും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയ പട്ടികയിൽ തരൂർ ഇല്ലാതെ പോയത് മാധ്യമങ്ങളിൽ വാർത്തയായി.എന്നാൽ തന്നെ പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് തരൂർ പ്രതികരിച്ചു. എന്നാൽ തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്. ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ എന്‍എസ് യു സംഘടിപ്പിച്ച പ്രചാരണ […]
കോട്ടയത്ത് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷിച്ചു
കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സിന്റേയും പൊലിസിന്റേയും ശ്രമകരമായ പ്രവർത്തനത്തിനൊടുവിലാണ് വലിയ പരിക്കുകൾ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. തുടർന്ന് 10മണിയോടെ ഫയർ ഫോഴ്സ് എത്തി റിക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി.11.30ഓടെയാണ് സുശാന്തിനെ പുറത്തെടുത്തത്. സുശാന്തും മറ്റ് മൂന്നുപേരും നിർമാണ ജോലികൾ ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിഞ്ഞു വീണപ്പോൾ സുശാന്ത് അപകടത്തിൽ പെട്ടു ,മറ്റു മൂന്ന് […]
നല്ല മുടി വേണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നല്ല മുടി വേണമെങ്കില്‍ നല്ല രീതിയിലുള്ള പരിചരണവും നല്‍കണം. ചുടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടി പൊട്ടിപോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. കുടാതെ സ്ഥിരമായി ചുടുവെള്ളം ഉപയോഗിക്കുന്നത് താരന്, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നു. മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുത്ത് അത് ഉപയോഗിക്കുക. ഇടയ്ക്ക് ഷാംപൂ മാറ്റിയാല്‍ അത് മുടിയെ ദോഷകരമായി ബാധിക്കും. കണ്ടീഷണര്‍ തലയോട്ടിയില്‍ ഇടുന്നത് ഒഴിവാക്കുക. മുടിയിഴകളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് കണ്ടീഷണര്‍. പലരും ഷാംപൂവിന് ശേഷമാണ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ആദ്യം […]
