നല്ല മുടി വേണമെങ്കില്‍ നല്ല രീതിയിലുള്ള പരിചരണവും നല്‍കണം. ചുടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടി പൊട്ടിപോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. കുടാതെ സ്ഥിരമായി ചുടുവെള്ളം ഉപയോഗിക്കുന്നത് താരന്, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നു. മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുത്ത് അത് ഉപയോഗിക്കുക. ഇടയ്ക്ക് ഷാംപൂ മാറ്റിയാല്‍ അത് മുടിയെ ദോഷകരമായി ബാധിക്കും. കണ്ടീഷണര്‍ തലയോട്ടിയില്‍ ഇടുന്നത് ഒഴിവാക്കുക. മുടിയിഴകളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് കണ്ടീഷണര്‍. പലരും ഷാംപൂവിന് ശേഷമാണ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ആദ്യം കണ്ടീഷണര്‍ മുടിയിഴകളില്‍ ഇടണം. അതിന് ശേഷം തലയോട്ടിയില്‍ ഷാംപൂ ചെയ്യണം. ഹെയര്‍ ഡ്രെയറിന്റെ അമിത ഉപയോഗവും മുടി ഇഴകള്‍ക്ക് ദോഷമാണ്. തല തോര്‍ത്തുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം തുണികൊണ്ട് വളരെ ശക്തിയായി മുടി തോര്‍ത്താന്‍ പാടില്ല. ഇത് മുടിയുടെ അറ്റം പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു. നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. കാരണം നനഞ്ഞിരിക്കുമ്പോളാണ് മുടി ഏറ്റവും ദുര്‍ബലമായിരിക്കുന്നത്. ഈ സമയത്ത് ചീകിയാല്‍ മുടി പൊട്ടിപ്പോകും. അമിതമായി കെമിക്കല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മുടിക്ക് കേട് വരുത്തുന്നു. ഇവയൊക്കെ മുടിയെ ദുര്‍ബലപ്പെടുത്തുകയും മുടി പൊട്ടിപ്പോകാന്‍ കാരണമാകുകയും ചെയ്യുന്നു.
നല്ല മുടി വേണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
