Posted inവിനോദം

പ്രിയ വാര്യര്‍ ചിത്രം 4 ഇയേഴ്‌സിലെ ഗാനം ‘എന്‍ കനവില്‍ നില്‍ മിഴികളും’

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്‌സ് എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കര്‍ തന്നെയാണ്. അരുണ്‍ അലത്ത്, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എന്‍ കനവില്‍ നില്‍ മിഴികളും’ എന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25നു തിയറ്ററുകളിലെത്തും. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ […]

Posted inവിനോദം

ആനന്ദം പരമാനന്ദത്തിലെ പാട്ടെത്തി; ‘അക്കരെ നിക്കണ തങ്കമ്മേ’

ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ പാട്ടെത്തി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായി എത്തുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് നായിക. ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ‘ദിവാകരക്കുറുപ്പ്’, വിവാഹം […]

Posted inഓട്ടോമോട്ടീവ്

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍!

ഓസ്ട്രിയന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ഹോര്‍വിന്‍ ഗ്ലോബല്‍ സെന്‍മെന്റിഒ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലന്‍ ഇഐസിഎംഎ എക്‌സ്‌പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. പരമാവധി വേഗത 200 കിലോമീറ്റര്‍, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇന്ത്യന്‍ വിപണിയിലുള്ള ഇ വാഹനങ്ങളൊന്നും 300 കിലോമീറ്റര്‍ എന്ന യാത്രാപരിധി വാഗ്ദാനം ചെയ്യുന്നില്ല. 2.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. റഡാര്‍ ഉപയോഗിച്ചുള്ള അപകട സൂചന, വിവിധ റൈഡിങ് മോഡ്, എബിഎസ് ട്രാക്ഷന്‍ കണ്‍ട്രോള്‍ […]

Posted inപുസ്തകങ്ങൾ

പത്തൊമ്പതാം നൂറ്റാണ്ട്

ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത ഒരദ്ധ്യായമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അദ്ദേഹത്തിന്റെ വീരോജ്ജ്വലമായ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രത്തിന്റെ തിരക്കഥ. ശ്രീനാരായണഗുരുവിന് മുമ്പുതന്നെ സാമൂഹിക അനീതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയ വേലായുധപ്പണിക്കര്‍ നയിച്ചവയാണ് അച്ചിപ്പുടവസമരവും മൂക്കുത്തിസമരവും ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സമരവുമെല്ലാം. നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷികൂടിയാണ് പണിക്കര്‍. ചരിത്രകാലഘട്ടത്ത സൂക്ഷ്മവിവരണങ്ങളോടെ ആവിഷ്‌കരിക്കുന്ന ഈ തിരക്കഥ നോവല്‍പോലെ വായിച്ചു രസിക്കാവുന്ന രചനയാണ്. ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്‍. ഡിസി ബുക്‌സ്. വില 237 രൂപ.

Posted inആരോഗ്യം

ഹെഡ്ഫോണ്‍ അമിതോപയോഗം കേള്‍വി നഷ്ടമാകുമെന്ന് പഠനം

പതിവായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്് കേള്‍വി നഷ്ടമാകുമെന്ന് പഠനം. അപകടകരമായ തീവ്രതയില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്തെ ഒരു ബില്യണ്‍ ആളുകള്‍ക്ക് കേള്‍വി ശക്തി പോകാന്‍ സാധ്യതയുണ്ടെന്നാണ് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഹെഡ്ഫോണ്‍, ഇയര്‍ബഡ് എന്നിവയുടെ ഉപയോഗം കാരണം യുവാക്കള്‍ക്കാണ് കേള്‍വി നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യത കൂടുതല്‍. 12 വയസ് മുതല്‍ 34 വയസ് വരെയുള്ള വിഭാഗത്തിലെ 24% പേരും അപകടകരമായ തീവ്രതയിലാണ് ഹെഡ്ഫോണ്‍ […]

Posted inടെക്നോളജി

എഫ്ബി പ്രൊഫൈലില്‍ ഈ ഫീല്‍ഡുകള്‍ ഇനി പൂരിപ്പിക്കണ്ട!

ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് നിരവധി വിവരങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി ഫെയ്‌സ്ബുക്. കൃത്യമായി പറഞ്ഞാല്‍ എഫ്ബി ഉപയോക്താവിന്റെ പ്രൊഫൈലിലെ സെക്‌സ്വല്‍ പ്രിഫറന്‍സ്, മതപരമായ കാഴ്ചപ്പാടുകള്‍, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, വ്യക്തി വിലാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സൈറ്റായ ഫെയ്‌സ്ബുക് ഈ മാറ്റങ്ങള്‍ ഔദ്യോഗിമായി അറിയിച്ചിട്ടില്ല. എന്നാല്‍ ഇവ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവരയാണ് ഈ മാറ്റങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 19.11

◾മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയതലത്തില്‍ വിഷയം ചര്‍ച്ചയാക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉറപ്പാണ്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. ◾വൈസ് ചാന്‍സലര്‍ നിയമനം കോടതി കയറുകയും ജീവനക്കാര്‍ പ്രതിഷേധസമരം തുടരുകയും ചെയ്യുന്ന സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്. ഇതുമൂലം വിദ്യാര്‍ത്ഥികളുടെ […]

Posted inശുഭരാത്രി

Shubarathri – 905

പൊരുതുന്ന സീതയും കീഴടങ്ങാത്ത ബിന്ദു പണിക്കരും: റോഷാക്ക് എന്ന ചിത്രം, അതിലെ കഥാപാത്രമായ സീത, അതിലെ നടിയായ ബിന്ദു പണിക്കര്‍. ഓര്‍മിപ്പിക്കുന്നത് പൊരുതലിന്റെ രാഷ്ട്രീയമാണ്. The fighting Sita and the unyielding Bindu will build: The film Roshak, its character Sita and its actress Bindu Panicker. It reminds us of the politics of struggle.

Posted inഷോർട് ന്യൂസ്

18.11.22 രാത്രി വാർത്തകൾ

വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കം കോടതി കയറുകയും ജീവനക്കാര്‍ പ്രതിഷേധസമരം തുടരുകയും ചെയ്യുന്ന സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്. ഇതുമൂലം  വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. (യുവതയെ നാടുകടത്തുമോ? –  https://youtu.be/NpjDzR02TR4 ) മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് […]

Posted inലേറ്റസ്റ്റ്

അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം തൃശൂർ കേരളവർമ്മയിൽ

തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാണാവശ്യം .സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ്‌ എഫ് ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനമാണ് സമരക്കാർ അറിയിച്ചത്. വിദ്യാർത്ഥികൾ സമാധാന പരമായി സമരം നടത്തിയതിനാൽ പോലീസ് ഇടപെട്ടില്ല. പിന്നീട് വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തി. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട സമരം […]