തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാണാവശ്യം .സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ് എഫ് ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനമാണ് സമരക്കാർ അറിയിച്ചത്. വിദ്യാർത്ഥികൾ സമാധാന പരമായി സമരം നടത്തിയതിനാൽ പോലീസ് ഇടപെട്ടില്ല. പിന്നീട് വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തി. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു.
അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം തൃശൂർ കേരളവർമ്മയിൽ
