‘കുരങ്ങു ബൊമൈ’ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്യുന്ന, വിജയ് സേതുപതിയുടെ അന്‍പതാമത് ചിത്രം ‘മഹാരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. എക്‌സിലാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ ചോരയിറ്റ് വീഴുന്ന വാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. അനുരാഗ് കശ്യപ് പ്രതിനായക വേഷത്തിലാണോ എത്തുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ നിന്നും മംമ്ത മോഹന്‍ദാസും, നാട്ടി നടരാജും, […]
ബിഗോസിന്റെ പ്രീമിയം ഇ സ്‌കൂട്ടര്‍ ഇന്ത്യയിലെത്തി
സി12ഐ മാക്‌സിന് പിന്നാലെ ബിഗോസിന്റെ പ്രീമിയം ഇ സ്‌കൂട്ടറായ സി12ഐ ഇഎക്‌സ് ഇന്ത്യയില്‍ വിപണിയിലെത്തി. ബില്‍ഡ് ക്വാളിറ്റി, കംഫെര്‍ട്ട് പെര്‍ഫോമന്‍സ്, സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവ പുതിയ സീരീസ് വാഗ്ദാനം ചെയ്യുന്നു. 3 മണിക്കൂര്‍ കൊണ്ട് അതിവേഗ ചാര്‍ജിംഗ് ആണ് മറ്റൊരു പ്രത്യേകത. എആര്‍എഐ സര്‍ട്ടിഫിക്കേഷന്‍ പ്രകാരം 85 കിലോമീറ്ററാണ് സി12ഐ ഇഎക്സിന്റെ മൈലേജ്. ഐപി 67 റേറ്റഡ് വാട്ടര്‍പ്രൂഫും 2500 വാട്ട് റോട്ടറും ഉണ്ട്. കടുത്ത ചൂടിനെയും പൊടിക്കുമെതിരെ സംരക്ഷണം നല്‍കുന്ന ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഇതിന്റെ […]
പ്രാചീന മനുഷ്യന്‍
സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകര്‍ഷിക്കും. കവിയും അദ്ധ്യാപകനുമായ സി.പി. അബൂബക്കറുടെ മൊഴിമാറ്റം. ‘പ്രാചീന മനുഷ്യന്‍’. ഹെന്റിക് വില്യം വാന്‍ ലൂണ്‍. മാതൃഭൂമി ബുക്‌സ്. വില 190 രൂപ.
ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും!
അത്താഴത്തിന് ശേഷം ആളുകള്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന് നേരെ കിടക്കയിലേക്ക് പോകുകയോ സോഫയില്‍ കിടക്കുകയോ ആണ്. ഇത് പ്രലോഭിപ്പിക്കുന്നതായി തോന്നുമെങ്കിലും, ഈ ശീലം നിങ്ങളുടെ ഭാരത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ നിങ്ങള്‍ കിടക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന്റെ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ഭക്ഷണത്തെ കാര്യക്ഷമമായി ദഹിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് അധിക കലോറി സംഭരണത്തിനും ഒടുവില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. പകരം, അത്താഴത്തിന് ശേഷം ലഘുവായി നടക്കാന്‍ പോകുന്നത് പരിഗണിക്കുക. ഈ ലളിതമായ […]
മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ
മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് രേഖകളിലുള്ളത് ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന ചോദ്യവുമായി നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ. നിയമസഭയിൽ അംഗമല്ലാത്ത ആൾക്കെതിരെയാണ് ആരോപണമെന്ന് മന്ത്രി എം. ബി രാജേഷ് മറുപടി പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികപീഡനക്കേസിനു പിറകില്‍ ഗൂഡാലോചനയുണ്ടെന്ന സിബിഐ റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ നോട്ടീസനുസരിച്ചു ഉച്ചയ്ക്കുശേഷം ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചത് സര്‍ക്കാരാണ്. സിബിഐയുടേതെന്നു പറയുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കാത്തതിനാല്‍ അഭിപ്രായം പറയാനാവില്ല. മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി […]
എ സി മൊയ്തീൻ എം.എൽ എ അടക്കമുള്ള സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ ഹാജരായി
ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.തൃശൂർ കോർപ്പറേഷൻ കൗൺസിൽ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
കെ സുധാകരൻ ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുന്നിൽ ഹാജരായി
രണ്ടാം തവണയാണ് കെപിസിസി പ്രസിഡന്റ് കെസുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കള്ളപ്പണ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു.
എഐ ക്യാമറ അഴിമതി സഭയിലുന്നയിച്ച് പ്രതിപക്ഷം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനടുത്ത ബന്ധമുള്ളവർക്കും എഐ ക്യാമറയിലെ അഴിമതിയിൽ പങ്കുണ്ടെന്ന് നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ.രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു ഇക്കാര്യത്തിൽ സ്പീക്കറുടെ മറുപടി.
ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
