ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.തൃശൂർ കോർപ്പറേഷൻ കൗൺസിൽ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
എ സി മൊയ്തീൻ എം.എൽ എ അടക്കമുള്ള സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ ഹാജരായി
