രണ്ടാം തവണയാണ് കെപിസിസി പ്രസിഡന്റ് കെസുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കള്ളപ്പണ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു.
കെ സുധാകരൻ ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുന്നിൽ ഹാജരായി
