Posted inപുസ്തകങ്ങൾ

കാനല്‍ കവിതകള്‍

സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷരശില്പശാലയില്‍ എപ്പോഴും ഇരിക്കുവാന്‍ കഴിയുന്നില്ല. കാറ്റത്ത് പറക്കുന്ന കൊടിക്കും ബന്ധനമുണ്ടല്ലോ. ഇനിയും കവിയോടൊപ്പം കൂടണമെന്നുണ്ട്. സന്ധ്യയിലേതെങ്കിലും കടല്‍ക്കരയിലോ രാമവര്‍മ്മ ഹോസ്റ്റലിലോ രാമവര്‍മ്മയുടെ വീടായെ ഇവിടെയോ… എവിടെയായാലും നിലാക്കണങ്ങള്‍ വീണ് പതയുന്ന അക്ഷരങ്ങളാകട്ടെ ശിരസ്സ് തണുപ്പാക്കുന്ന ധാര. മുള്‍മുടിയും മുള്ളാണിയും മന്ദാരപ്പൂക്കള്‍പോലെ മൃദുലമായെതിരേല്‍ക്കട്ടെ. തിരികെ […]

Posted inആരോഗ്യം

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട്. അതിനാല്‍, പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിനാല്‍, ഹൃദയത്തിന്റെ ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. പതിവായി പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നത്

ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു. ഉച്ചകോടിയിൽ ജോ ബൈഡനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രിയും അടുത്തുണ്ടെങ്കിലും ജോ ബൈഡന് ഹസ്‌ത ദാനം നൽകുന്ന ചിത്രമാണ് സ്റ്റാലിൻ പങ്കുവച്ചത്.സനാതന വിഷയത്തിൽ കേന്ദ്രസർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ് തമിഴ്നാട് സർക്കാ.ജി20 അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണെന്ന് അനില്‍ അക്കര പറഞ്ഞു. താന്‍ പുറത്തുവിട്ട രേഖ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്നതായും അനില്‍ അക്കര പറഞ്ഞു. പികെ ബിജുവിന്റെ പേര് ആധികാരികമായാണ് പറഞ്ഞതെന്നു അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെല്ലാം ജയിലില്‍ പോകണമെന്നാണ് ആഗ്രഹമെന്ന് അനില്‍ അക്കര പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ചത് പികെ ബിജുവാണെന്നും. ആ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാളെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം റേഷന്‍വ്യാപാരികള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന അടക്കമുള്ള വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കുന്നതും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും പ്രതിപക്ഷം വിഷയമാക്കും. സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരും വേട്ടയാടിയവരും കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ നടന്ന നീചമായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു

അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ. അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി  എത്തിയ ലോക രാജ്യങ്ങളുടെ നേതാക്കൾ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷോൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി

ചായ് പേ ചർച്ച പരിപാടിയിൽ സംസാരിക്കവെ രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിർക്കുന്നവർക്ക് രാജ്യം വിട്ടുപോകാമെന്നും,കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിർന്ന ബിജെപി നേതാവായ ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ ഭയക്കുന്നതിനാൽ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ശന്തനു സെൻ വിമര്‍ശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി

പെണ്‍കുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്.ആലുവയില്‍ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിക്കവെ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും,കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.