കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണെന്ന് അനില്‍ അക്കര പറഞ്ഞു. താന്‍ പുറത്തുവിട്ട രേഖ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്നതായും അനില്‍ അക്കര പറഞ്ഞു. പികെ ബിജുവിന്റെ പേര് ആധികാരികമായാണ് പറഞ്ഞതെന്നു അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെല്ലാം ജയിലില്‍ പോകണമെന്നാണ് ആഗ്രഹമെന്ന് അനില്‍ അക്കര പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ചത് പികെ ബിജുവാണെന്നും. ആ തെളിവുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര
