Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോളാര്‍ വിവാദം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും

അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍ എ നോട്ടീസ് നല്‍കിയതിനെ തുടർന്ന് സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒദ്യോഗിക രേഖയൊന്നും സർക്കാരിന്റെ  പക്കലില്ല എങ്കിലും അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചക്ക് 1 മണിക്ക് സഭ ഈ വിഷയം ചര്‍ച്ച ചെയ്യും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാനസിക വിഷമമുണ്ടായിയെന്ന് രമേശ് ചെന്നിത്തല

പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ മാനസിക സംഘർഷമുണ്ടായെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നിയെന്നും,രണ്ടു പതിറ്റാണ്ട് മുൻപ് ലഭിച്ച അതേ പദവിയിൽ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയതെന്നും, പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല പാർട്ടിക്കുള്ളിൽ തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎസ് ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ചിന് കിരീടം

ഫൈനലിൽ ദാനിയൽ മെദ്‍വദേവിനെ തോൽപ്പിച്ചാണ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോയുടെ വിജയം.ഇതോടെ 24 ​ഗ്രാൻഡ് സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്താനും സെർബിയൻ താരത്തിന് സാധിച്ചു. ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോർഡും, യുഎസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മാറി ജോക്കോവിച്ച്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും

പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുന്നത്. ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ യായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. അതോടൊപ്പം സോളാർ ലൈംഗിക പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് ആദ്യ ദിനം തന്നെ പ്രതിപക്ഷം ആയുധമാക്കിയേക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി20യിൽ കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ

യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ ശശി തരൂര്‍ എംപി അഭിനന്ദനമറിയിച്ചിരുന്നു. ജി20യില്‍ ഇന്ത്യ‍‍യ്ക്കിത് അഭിമാനകരമായ നിമിഷമാണെന്നും സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം എന്നും തരൂർ അഭിപ്രായപ്പെട്ടു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 11

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന അടക്കമുള്ള വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കുന്നതും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും പ്രതിപക്ഷം വിഷയമാക്കും. ◾മുംബൈയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. രണ്ടാം മാസ്റ്റര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഴിമതി കേസില്‍ ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല

അഴിമതി കേസില്‍ ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം കോടതി നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമുന്ധ്രി ജയിലിലേക്ക് മാറ്റും. അതേസമയം ആന്ധ്രപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡു റിമാന്‍ഡിലായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Posted inബിസിനസ്സ്

ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഓഗസ്റ്റ് മാസത്തില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാഷണല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഓഗസ്റ്റില്‍ മാത്രം 31 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ജൂലൈയില്‍ 29.7 ലക്ഷമായിരുന്നു പുതുതായി തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം. ഇതോടെ, ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടിയായി. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം […]

Posted inവിനോദം

ഷെയ്ന്‍ നിഗം നായകനായ ‘ഖുര്‍ബാനി’ ടീസര്‍

ആര്‍ഡിഎക്സിനു ശേഷം ഷെയ്ന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഖുര്‍ബാനി’യുടെ ടീസര്‍ എത്തി. റൊമാന്റിക്ക് ചിത്രമാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതനായ ജിയോ വി ആണ് തിരക്കഥയും സംവിധാനവും. ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. യഥാര്‍ത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെയാണ് ഖുര്‍ബാനിയുടെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാരുഹാസന്‍, സൗബിന്‍ ഷാഹിര്‍, ഹരിശ്രീ അശോകന്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, മന്‍രാജ്, രാജേഷ് […]

Posted inവിനോദം

‘ലിയോ’യില്‍ കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യില്‍ കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ പാട്ടുകള്‍ക്ക് മാറ്റം വരുത്തണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിലെ ‘നാ റെഡി താ വരവാ’ എന്ന ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പറ്റി പരാമര്‍ശിക്കുന്ന വരികളും മാറ്റണമെന്നാണ് ഉത്തരവ്. ഗാനത്തിലെ വിജയ് പുകവലിക്കുന്ന രംഗങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസം മുന്നെയിറങ്ങിയ ഗാനം യൂട്യൂബില്‍ ഇതുവരെ 124 മില്ല്യണ്‍ […]