Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിഗണിക്കാമെന്ന് പിണറായി വിജയൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.അതേസമയം വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളാണ് സോളാർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമസഭയിൽ മറുപടി നൽകി കെ. ബി ഗണേഷ് കുമാർ എംഎൽഎ

ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ എം എൽ എ.സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ല. ഏത് സിബിഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നിൽക്കേണ്ട ആവശ്യവും തനിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ്

ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വിഡി സതീശൻ പറഞ്ഞു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 11

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികപീഡനക്കേസിനു പിറകില്‍ ഗൂഡാലോചനയുണ്ടെന്ന സിബിഐ റിപ്പോര്‍ട്ട് നിയമസഭയില്‍ ചുടേറിയ ചര്‍ച്ചയായി. അഞ്ചു വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ മാപ്പു പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം മാപ്പു പറയണമെന്നും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐയുടേതെന്നു പറയുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കാത്തതിനാല്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീൽ

നിയമസഭയിൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നതെന്ന് കെ ടി ജലീൽ. സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ല. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കൾ ഉമ്മൻചാണ്ടിയുടെ പാളയത്തിലാണുളളത്. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല. നിങ്ങൾക്കാണ് പങ്കെന്നും സഭയിൽ പ്രതിപക്ഷ നിരയോടായി കെ ടി ജലീൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോളാർ ഗൂഢാലോചനയിൽ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച

അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്ന് പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ എംഎൽഎ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം. വിഎസ് അച്ച്യുതാനന്ദനെ പോലുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി. സിബിഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എട്ടു പേരെ പോലീസ് കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്നു ഗ്രോ വാസു

പശ്ചിമഘട്ട മലനിരകളിൽ എട്ടു പേരെ പോലീസ് കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു കോടതിയിൽ. പിണറായി വിജയൻ ഭരണകൂടമാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷി മൊഴികൾ വായിച്ചു കേൾപ്പിച്ച ശേഷമായിരുന്നു പരാമർശം. കേസ് നാളത്തേക്ക് മാറ്റിയ കോടതി വാസുവിന് പറയാൻ ഉള്ള കാര്യങ്ങൾ നാളെ കോടതിയിൽ പറയാമെന്നും വ്യക്തമാക്കി.

Posted inബിസിനസ്സ്

സ്ത്രീകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകളുമായി യൂണിയന്‍ ബാങ്ക്

രാജ്യത്തെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ പുതിയ നീക്കവുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ആശയത്തില്‍ അധിഷ്ഠിതമായി പ്രത്യേക ഡെബിറ്റ് കാര്‍ഡിനാണ് ബാങ്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ നവീകരണവും വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ ഭാഗം കൂടിയാണ് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍. ‘Empower Her’ എന്ന പേരിലാണ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സ്ത്രീകള്‍ക്ക് അധിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കൊപ്പം, ഇടപാടുകള്‍ക്കായി സുരക്ഷിതവും ഉപയോക്തൃ-സൗഹൃദവുമായ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. […]

Posted inടെക്നോളജി

കൗമാരക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌നാപ്പ്ചാറ്റ്

ഓണ്‍ലൈനിലെ ചതിക്കുഴികളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുകയാണ് സ്‌നാപ്പ്ചാറ്റ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് അപരിചിതരായ ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും, പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കം കാണാനും സഹായിക്കുന്ന ഫീച്ചറിനാണ് സ്‌നാപ്പ്ചാറ്റ് രൂപം നല്‍കുന്നത്. പ്രധാനമായും കൗമാരക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ ഫീച്ചറിന് രൂപം നല്‍കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. അതിനാല്‍, കൗമാരക്കാര്‍ക്ക് അനുചിതമായ ഉള്ളടക്കങ്ങള്‍ മാത്രമാണ് സ്‌നാപ്പ്ചാറ്റ് പ്രോത്സാഹിപ്പിക്കുകയുളളൂ. കൗമാരക്കാര്‍ക്ക് പരസ്പര സമ്പര്‍ക്കം ഇല്ലാത്തവരോ, അവര്‍ക്കറിയാത്ത ആരെങ്കിലുമോ അവരെ ആഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് […]

Posted inവിനോദം

വിനയ് ഫോര്‍ട്ട് നായകനായ ‘സോമന്റെ കൃതാവ്’ ടീസര്‍

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘സോമന്റെ കൃതാവ്’ ടീസര്‍ ശ്രദ്ധനേടുന്നു. വിനയ്‌യുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. സീമ ജി. നായരുടെ കൗണ്ടര്‍ ടീസര്‍ കൂടുതല്‍ രസകരമാക്കുന്നു. കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോര്‍ട്ട് എത്തുന്നു. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണന്‍ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ […]