Posted inവിനോദം

ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം ടീസര്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴകത്ത് വേറിട്ട വഴിയിലുള്ള ഒരു സിനിമയായിരുന്നു ‘ജിഗര്‍താണ്ട’. ഇപ്പോഴിതാ ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം വരുന്നു. പ്രതീക്ഷകള്‍ വെറുതെയാകില്ലെന്ന് തെളിയിച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ജിഗര്‍താണ്ട ഡബിള്‍എക്‌സ്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലി ജിഗര്‍താണ്ട ഡബിള്‍എക്‌സിനെയും ആകര്‍ഷകമാക്കുമെന്ന് ഉറപ്പ്. സിനിമയുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗവും. എസ് ജെ സൂര്യയും രാഘവ ലോറന്‍സും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോയെയും ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

വാഹനങ്ങള്‍ക്ക് വന്‍ ഇളവുമായി മഹീന്ദ്ര

വാഹനങ്ങള്‍ക്ക് വന്‍ ഇളവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എക്‌സ്യുവി 400, എക്‌സ്യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വരെയാണ് ഇളവുകള്‍. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി 400യ്ക്ക് 1.25 ലക്ഷം രൂപ വരെയാണ് ഇളവ്. എന്നാല്‍ ഇഎസ്സി ഇല്ലാത്ത മോഡലുകള്‍ക്കാണ് വിലക്കുറവ് നല്‍കുന്നത്. മഹീന്ദ്രയുടെ എംപിവി മരാസോയ്ക്ക് 73000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നുണ്ട്. അതില്‍ 58000 രൂപ ക്യാഷ് ഡിസ്‌ക്കൗണ്ടും 15000 രൂപ ജെനുവിന്‍ […]

Posted inപുസ്തകങ്ങൾ

കുരുവിയുടെ നിലവിളി

ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയുടെയും കണ്ണീരിന്റെയും പ്രതീകമാണ് ദേശാടനപക്ഷികളുടെ നിലവിളി. മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുള്ളതും സമകാലിക പ്രാധാന്യമുള്ളതുമായ കുടിയേറ്റത്തിന്റെ വ്യത്യസ്തമാനങ്ങള്‍ രേഖപ്പെടുത്തുന്ന കൃതി. ‘കുരുവിയുടെ നിലവിളി’. അഹമ്മദ് ഉമിത്. വിവര്‍ത്തനം – ഹരിത സാവിത്രി. ഗ്രീന്‍ ബുക്‌സ്. വില 617 രൂപ.

Posted inആരോഗ്യം

ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് സമം!

ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് സമമാണെന്ന് ആരോഗ്യ വിദഗ്ധര്‍. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ദീര്‍ഘനേരത്തെ ഇരിപ്പ് ഉണ്ടാക്കും. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കുകയും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ തോതും ഉയര്‍ത്തുകയും ചെയ്യും. ഇവ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ലിപിഡുകളുടെ ചയാപചയത്തെയും ദീര്‍ഘനേരമുള്ള ഇരുപ്പ് ബാധിക്കും. ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കി ടൈപ്പ് 2 പ്രമേഹത്തിനും ഇത് കാരണമാകാം. ഇടയ്ക്കിടെയുള്ള ചലനങ്ങളാണ് പേശികള്‍ക്ക് കരുത്ത് നല്‍കുന്നത്. ഇതിന്റെ അഭാവം പേശികളെ ദുര്‍ബലമാക്കാം. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിലെ കാലറികള്‍ കത്തിച്ച് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സോളാര്‍ തട്ടിപ്പുകാരിയുടെ കള്ളപ്പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗൂഡാലോചന നടന്നെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് ഈ പ്രഖ്യാപനം. വിചിത്ര ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിച്ചത്. ദല്ലാള്‍ നന്ദകുമാറിനെ നന്നായി അറിയുക യുഡിഎഫ് നേതാക്കള്‍ക്കാണ്. പരാതിക്കാരി തന്നെ കാണാനെത്തിയത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം മാസത്തിലാണ്. അന്വേഷണത്തിനു പ്രത്യേക താല്പര്യം കാണിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് KSRTC പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Posted inലേറ്റസ്റ്റ്

സിംഹം ഷൂട്ട് ചെയ്ത വീഡിയോ

ഒരു കാമറ കൈയില്‍ കിട്ടിയാല്‍ സിംഹം എന്തു ചെയ്യും? മുപ്പത്തെട്ടുകാരനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ അഹമ്മദ് ഗലാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തീരുമാനിച്ചു. അങ്ങനെ കെനിയയിലെ മസായി മാര നാഷണല്‍ റിസര്‍വ് വനത്തില്‍ അദ്ദേഹം ഒരു ഗോപ്രോ കാമറ സ്ഥാപിച്ചു. സിംഹത്തിനു കടിച്ചെടുക്കാവുന്നത്രയും ഉയരത്തിലാണ് ഈ കാമറ സ്ഥാപിച്ചത്. അലഞ്ഞു നടന്നു ക്യാമറക്കരികിലെത്തിയ സിംഹം ക്യാമറ കടിച്ചെടുത്ത് ഒറ്റയോട്ടം. അഹമ്മദും സംഘവും സിംഹത്തെ പിന്തുടര്‍ന്നു. സിംഹം കടിച്ചുപിടിച്ചുള്ള ഓട്ടത്തിനിടയില്‍ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ എത്രയോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച വാദങ്ങള്‍ വിചിത്രമാണെന്ന് തിരിച്ചടിച്ച് വി ഡി സതീശന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച വാദങ്ങള്‍ വിചിത്രമാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി അംഗീകരിച്ച സിബിഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ആ വാദം വിചിത്രമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ക്കും ലൈംഗിക ആരോപണങ്ങള്‍ക്കും തെളിവുകള്‍ കണ്ടെത്താന്‍ കേരള പൊലീസിന് കഴിഞ്ഞില്ല. എന്നിട്ടും അരിശം തീരാതെ സിബിഐയ്ക്ക് കേസ് വിട്ടു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുക തന്നെയായിരുന്നു ഉദ്ദേശമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബ്ദമലിനീകരണം തടയാൻ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന

ശബ്ദമലിനീകരണം തടയാൻ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷൻ ഡെസിബൽ’ എന്നാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ പേര്. സെപ്തംബർ 11 മുതൽ 14 വരെ പരിശോധന നടത്താനാണ് നിർദേശം.നിരോധിത ഹോണുകൾ ഉപയോഗിക്കുന്നവർ, പൊതുനിരത്തിൽ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നവർ, അനവസരത്തിൽ ഹോൺ ഉപയോഗിക്കുന്ന ആംബുലൻസുകൾ, സൈലൻസറുകൾ രൂപമാറ്റം നടത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ ഒക്ടോബർ 4ന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ ഒക്ടോബർ 4ന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അന്നേ ദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കാണ് ആദ്യ കപ്പലിന്റെ യാത്ര. തുറമുഖത്തിനായി ആകെ നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായിട്ടുണ്ട്. ബർത്ത് നിർമാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.