Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു

പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്നും,ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. നബീലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎക്ക് കേരളത്തിലെ നീക്കങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പി കെ ബിജുവിന് ഇഡി ഉടൻ നോട്ടീസ് അയക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു. അതോടൊപ്പം കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ.ബാബു നൽകിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം  തീര്‍പ്പാക്കണമെന്ന് എം സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് വീണ്ടും നിപ സംശയം

നിപ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയ രണ്ടു പേർ മരിച്ചതോടെയാണ് രോഗബാധ സംശയിക്കുന്നത്. മരിച്ച രണ്ടുപേരും തമ്മിൽ സമ്പർക്കത്തിലായിരുന്നതായാണ് നിഗമനം.ഇരുവരും ഒരേ സമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞമാസം 30നാണ് ആദ്യമരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 12

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഒന്നും സത്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി, മുഖ്യമന്ത്രിയുടെ മകനെതിരേ ഉന്നയിക്കപ്പെട്ട എഐ കാമറ ഇടപാടിലെ ക്രമക്കേട്, കെ ഫോണ്‍ കരാറിലെ ഗൂഡാലോചന എന്നീ ആരോപണങ്ങളാണ് നിഷേധിച്ചത്. ◾സോളാര്‍ തട്ടിപ്പുകാരിയുടെ കള്ളപ്പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗൂഡാലോചന നടന്നെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും. താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

Posted inലേറ്റസ്റ്റ്

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി. ബംഗളൂരു കാവേരി ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും ന്യൂനപക്ഷ വികസനവും ചര്‍ച്ചാവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാന്‍ഡ് മുഫ്തി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. എസ് എസ് എഫ് കര്‍ണാടക ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനും ദ്വിദിന സന്ദര്‍ശനത്തിനുമായി സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായി കഴിഞ്ഞ ദിവസമാണ് കാന്തപുരം ബംഗളൂരുവില്‍ എത്തിയത്.

Posted inലേറ്റസ്റ്റ്

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം […]

Posted inബിസിനസ്സ്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്കില്‍ വര്‍ദ്ധന

ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്കില്‍ ഗണ്യമായ വര്‍ദ്ധനവ്. കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ജൂലൈയില്‍ 7626 കോടി രൂപയായിരുന്നു നിക്ഷേപമെങ്കില്‍ ഓഗസ്റ്റില്‍ ഇത് 20,245 കോടി രൂപയിലെത്തി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഈ കുതിച്ചുചാട്ടം ബെഞ്ച്മാര്‍ക്കായ നിഫ്റ്റി 50 സൂചികയില്‍ 2.53 ശതമാനം ഇടിവുണ്ടായി. നിക്ഷേപത്തിന്റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ആണ് ഇക്വിറ്റി ഫണ്ട്. ഇവ ഗ്രോത്ത് ഫണ്ടുകള്‍ എന്നും […]

Posted inവിനോദം

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ജവാന്‍’

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി ‘ജവാന്‍’. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ആഗോള കളക്ഷന്‍ 520.79 കോടിയാണ്. ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോര്‍ഡും ജവാന്‍ തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 […]