നിപ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയ രണ്ടു പേർ മരിച്ചതോടെയാണ് രോഗബാധ സംശയിക്കുന്നത്. മരിച്ച രണ്ടുപേരും തമ്മിൽ സമ്പർക്കത്തിലായിരുന്നതായാണ് നിഗമനം.ഇരുവരും ഒരേ സമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞമാസം 30നാണ് ആദ്യമരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം.
കോഴിക്കോട് വീണ്ടും നിപ സംശയം
