കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി. ബംഗളൂരു കാവേരി ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും ന്യൂനപക്ഷ വികസനവും ചര്‍ച്ചാവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാന്‍ഡ് മുഫ്തി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. എസ് എസ് എഫ് കര്‍ണാടക ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനും ദ്വിദിന സന്ദര്‍ശനത്തിനുമായി സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായി കഴിഞ്ഞ ദിവസമാണ് കാന്തപുരം ബംഗളൂരുവില്‍ എത്തിയത്.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി
